ബം​ഗാ​ളി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ച നി​ല​യി​ൽ
ബം​ഗാ​ളി​ൽ ര​ണ്ട് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ മ​രി​ച്ച നി​ല​യി​ൽ
Wednesday, August 4, 2021 2:59 AM IST
കോ​ൽ​ക്ക​ത്ത: ബം​ഗാ​ളി​ല്‍ ര​ണ്ടു ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​രെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഈ​സ്റ്റ് മി​ഡ്‌​നാ​പു​ര്‍ ജി​ല്ല​യി​ലെ പ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ ത​പ​ന്‍ ഖ​തു​വ, ബി​ര്‍​ബും ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ക​ന്‍ ഇ​ന്ദ്ര​ജി​ത്ത് സൂ​ത്ര​ധ​ര്‍ എ​ന്നി​വ​രെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബി​ര്‍​ബും ജി​ല്ല​യി​ലെ ഖൊ​യ്‌​റ​സോ​ളി​ലെ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കെ​ട്ടി​ട​ത്തി​ല്‍ കൈ​ക​ള്‍ പി​ന്നി​ല്‍ നി​ന്നും ബ​ന്ധി​ച്ചാ​ണ് ഇ​ന്ദ്ര​ജി​ത്ത് സൂ​ത്ര​ധ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​പ​ന്‍റെ മൃ​ത​ദേ​ഹം ഒ​രു കു​ള​ത്തി​ല്‍ നി​ന്നു​മ​ണ് ല​ഭി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​തി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ലു​ള്ള​വ​രെ നി​യ​മ​ത്തി​നു മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.