ച​രി​ത്ര​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി എ​ലെ​യ്ൻ
ച​രി​ത്ര​ത്തി​ലേ​ക്ക് ഓ​ടി​ക്ക​യ​റി എ​ലെ​യ്ൻ
Tuesday, August 3, 2021 7:05 PM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​തു​ച​രി​ത്ര​മെ​ഴു​തി ജ​മൈ​യ്ക്ക​യു​ടെ എ​ലെ​യ്ൻ തോം​സ​ൺ. തു​ട​ർ​ച്ച​യാ​യ ര​ണ്ട് ഒ​ളി​മ്പി​ക്സി​ൽ ഇ​ര​ട്ട സ്വ​ർ‌​ണം എ​ന്ന ച​രി​ത്ര നേ​ട്ട​മാ​ണ് ജ​മൈ​യ്ക്ക​ൻ താ​രം സ്വ​ന്ത​മാ​ക്കി​യ​ത്.

200 മീ​റ്റ​റി​ൽ സ്വ​ർ​ണം നേ​ടി​യ​തോ​ടെ എ​ലെ​യ്ൻ സ്പ്രി​ന്‍റ് ഡ​ബി​ള്‍ നി​ല​നി​ര്‍​ത്തു​ന്ന ആ​ദ്യ വ​നി​ത​യാ​യി. 21.53 സെ​ക്ക​ൻ​ഡി​ൽ‌ ഫി​നീ​ഷ് ചെ​യ്ത എ​ലെ​യ്ൻ ദേ​ശീ​യ റി​ക്കാ​ർ​ഡ് മ​റി​ക​ട​ക്കു​ന്ന പ്ര​ക​ട​ന​മാ​ണ് 200 മീ​റ്റ​റി​ൽ ന​ട​ത്തി​യ​ത്. നേ​ര​ത്തെ 100 മീ​റ്റ​റി​ലും എ​ലെ​യ്ൻ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.

200 മീ​റ്റ​റി​ൽ ന​മീ​ബ​യു​ടെ ക്രി​സ്റ്റീ​ൻ എം​ബോ​മ​യ്ക്കാ​ണ് വെ​ള്ളി. അ​മേ​രി​ക്ക​യു​ടെ ഗ​ബ്രി​യേ​ല തോ​മ​സ് വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. ജ​മൈ​യ്ക്ക​യു​ടെ ത​ന്നെ ഷെ​ല്ലി ആ​ന്‍ ഫ്രേ​സ​ർ​ക്ക് മെ​ഡ​ൽ നേ​ടാ​നാ​യി​ല്ല. റി​യോ ഒ​ളി​മ്പി​ക്സി​ലും 100, 200 മീ​റ്റ​റു​ക​ളി​ൽ എ​ലെ​യ്നാ​യി​രു​ന്നു ചാ​മ്പ്യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.