യോ​ഗ്യ​താ റൗ​ണ്ടി​ൽ 14-ാം സ്ഥാ​ന​ത്ത്; അ​ന്നു റാ​ണി പു​റ​ത്ത്
യോ​ഗ്യ​താ റൗ​ണ്ടി​ൽ 14-ാം സ്ഥാ​ന​ത്ത്; അ​ന്നു റാ​ണി പു​റ​ത്ത്
Tuesday, August 3, 2021 8:12 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​ക്ക് വീ​ണ്ടും നി​രാ​ശ. വ​നി​ത​ക​ളു​ടെ ജാ​വ​ലി​ൽ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ അ​ന്നു റാ​ണി ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്കു​ള്ള യോ​ഗ്യ​ത നേ​ടാ​ൻ ക​ഴി​യാ​തെ പു​റ​ത്താ​യി. യോ​ഗ്യ​താ റൗ​ണ്ടി​ൽ ഗ്രൂ​പ്പ് എ​യി​ൽ 14-ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ​ൻ താ​രം ഫി​നി​ഷ് ചെ​യ്ത​ത്.

യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ മൂ​ന്ന് ശ്ര​മ​ങ്ങ​ളും അ​വ​സാ​നി​ച്ച​പ്പോ​ൾ റാ​ണി​യു​ടെ മി​ക​ച്ച ദൂ​രം 54.04 മീ​റ്റ​ർ ആ​യി​രു​ന്നു. ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​മാ​യ 63.24 മീ​റ്റ​റി​ന്‍റെ അ​ടു​ത്തെ​ത്തു​ന്ന പ്ര​ക​ട​നം പോ​ലും പു​റ​ത്തെ​ടു​ക്കാ​ൻ ഇ​ന്ത്യ​ൻ താ​ര​ത്തി​ന് ക​ഴി​ഞ്ഞി​ല്ല. 63 മീ​റ്റ​ർ എ​റി​ഞ്ഞി​രു​ന്നു​വെ​ങ്കി​ൽ റാ​ണി​ക്ക് ഫൈ​ന​ൽ​സ് ഉ​റ​പ്പി​ക്കാ​ൻ സാ​ധി​ക്കു​മാ​യി​രു​ന്നു.

ആ​ദ്യ ശ്ര​മ​ത്തി​ൽ 50.35 മീ​റ്റ​റും ര​ണ്ടാ​മ​ത്തെ ശ്ര​മ​ത്തി​ൽ 53.19 മീ​റ്റ​റു​മാ​ണ് റാ​ണി ക​ണ്ടെ​ത്തി​യ​ത്. 65.24 മീ​റ്റ​ർ എ​റി​ഞ്ഞ പോ​ള​ണ്ടി​ന്‍റെ ആ​ന്ദ്രേ​ജെ​ക് മ​രി​യ ആ​ണ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.