പി​ണ​റാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ചു​വെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
പി​ണ​റാ​യി ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ചു​വെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ
Monday, August 2, 2021 8:15 PM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ്ര​സ്താ​വ​ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നു ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ. സി​പി​എ​മ്മു​കാ​രെ പി​ൻ​വാ​തി​ലി​ലൂ​ടെ കു​ത്തി​നി​റ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മ​രം ചെ​യ്ത ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കി​യ ഉ​റ​പ്പാ​ണ് മു​ഖ്യ​മ​ന്ത്രി ലം​ഘി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു കാ​ല​ത്തെ ക​ണ്ണി​ൽ​പൊ​ടി​യി​ട​ൽ ത​ന്ത്രം മാ​ത്ര​മാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

സ​ർ​ക്കാ​രി​നെ കൂ​ട്ടു​പി​ടി​ച്ച് അ​ട്ടി​മ​റി​യി​ലൂ​ടെ ജോ​ലി നേ​ടി​യ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​ണ് പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ​ത ത​ക​ർ​ത്ത​ത്. കേ​ര​ളം ക​ണ്ട​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ യു​വ​ജ​ന​ദ്രോ​ഹ സ​ർ​ക്കാ​രാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍റേ​തെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.