മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു; പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം
മ​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു;  പി​താ​വി​ന്‍റെ പ​രാ​തി​യി​ൽ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം
Sunday, August 1, 2021 5:37 AM IST
ലക്നോ: മ​ക​ളെ ഫോ​ണി​ൽ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന പി​താ​വി​ന്‍റെ പ​രാ​തി​യി​ല്‍ മു​തി​ര്‍​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ അ​ന്വേ​ഷ​ണം. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദ് സ്വ​ദേ​ശി​യാ​യ വി​ര​മി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രാ​തി​ക്കാ​ര​ന്‍. ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ബി.​ആ​ര്‍.​മീ​ണ​യ്‌​ക്കെ​തി​രെ​യാ​ണ് ഇ​യാ​ള്‍ പ​രാ​തി ന​ല്‍​കി​യ​ത്.

മീ​ണ പ​ല ഫോ​ണ്‍ ന​മ്പ​രു​ക​ളി​ല്‍ നി​ന്നാ​യി എ​ല്ലാ ദി​വ​സ​വും രാ​ത്രി മ​ക​ളെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് പി​താ​വ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും ഡി​ജി​പി മു​കു​ള്‍ ഗോ​യ​ലി​നെ​യും ട്വീ​റ്റി​ല്‍ അ​ദ്ദേ​ഹം ടാ​ഗ് ചെ​യ്തി​ട്ടു​ണ്ട്.

ഡി​ജി​പി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച് ഉ​ട​ന്‍ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.