മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ദ്യ​മാ​യി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ദ്യ​മാ​യി സി​ക്ക വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു
Sunday, August 1, 2021 1:15 AM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ആ​ദ്യ​മാ​യി സി​ക്ക വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പു​നെ​യി​ലെ പു​ര​ന്ദ​റി​ലു​ള്ള 50കാ​രി​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​വ​ര്‍​ക്ക് ചി​ക്ക​ന്‍​ഗു​നി​യ​യു​മു​ണ്ട്. ഇ​വ​ര്‍ രോ​ഗ​മു​ക്ത​യാ​യി. നി​ല​വി​ല്‍ ഇ​വ​ര്‍​ക്കും ഇ​വ​രു​ടെ കു​ടും​ബാ​ഗം​ങ്ങ​ള്‍​ക്കും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ല.

പു​ര​ന്ദ​ര്‍ ത​ഹ​സി​ലി​ലെ ബെ​ല്‍​സ​ര്‍ ഗ്രാ​മ​ത്തി​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് പ​നി ബാ​ധി​ച്ചി​രു​ന്നു. ഇ​തി​ല്‍ അ​ഞ്ച് പേ​രു​ടെ സാം​പി​ള്‍ നാ​ഷ​ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി(​എ​ന്‍​ഐ​വി) യി​ലേ​ക്ക് അ​യ​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഇ​തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് ചി​ക്ക​ന്‍​ഗു​നി​യ​യു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി.

അ​തി​നു പി​ന്നാ​ലെ ജൂ​ലൈ 27നും 29​നും ഇ​ട​യി​ല്‍ എ​ന്‍ ഐ​വി​യി​ലെ ഒ​രു സം​ഘം വി​ദ​ഗ്ധ​ര്‍ ബെ​ല്‍​സ​ര്‍, പ​രി​ഞ്ചെ ഗ്രാ​മ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് 41 പേ​രു​ടെ ര​ക്ത സാം​പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചു. ഇ​തി​ല്‍ 25 പേ​ര്‍​ക്ക് ചി​ക്ക​ന്‍​ഗു​നി​യ​യും മൂ​ന്ന് പേ​ര്‍​ക്ക് ഡെ​ങ്കി​പ്പ​നി​യും ഒ​രാ​ള്‍​ക്ക് സി​ക്ക വൈ​റ​സും സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.