കോ​വി​ഡ്: അ​തീ​വ ജാ​ഗ്ര​ത​യി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
കോ​വി​ഡ്: അ​തീ​വ ജാ​ഗ്ര​ത​യി​ല്ലെ​ങ്കി​ല്‍ അ​പ​ക​ട​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Saturday, July 31, 2021 4:29 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​ന്‍റെ നി​ല​വി​ലെ അ​വ​സ്ഥ​യി​ല്‍ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്നാം ത​രം​ഗ​മു​ണ്ടാ​കു​മെ​ന്ന വി​ദ​ഗ്ധാ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് എ​ല്ലാ​വ​രും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ന​മ്മ​ള്‍ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ നി​ന്നും പൂ​ര്‍​ണ​മാ​യി മോ​ച​നം നേ​ടി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം പേ​ര്‍​ക്ക് രോ​ഗ​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ക​യാ​ണ്. മാ​ത്ര​മ​ല്ല അ​തി​വ്യാ​പ​ന ശേ​ഷി​യു​ള്ള ഡെ​ല്‍​റ്റ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​വു​മു​ണ്ട്. വാ​ക്‌​സി​നേ​ഷ​ന്‍ ഭൂ​രി​ഭാ​ഗം പേ​രി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് മു​മ്പ് മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യും ആ​ശു​പ​ത്രി അ​ഡ്മി​ഷ​നു​ക​ളും വ​ള​രെ കൂ​ടു​ത​ലാ​യി​രി​ക്കും.

വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ര​മാ​വ​ധി പേ​ര്‍​ക്ക് ന​ല്‍​കി പ്ര​തി​രോ​ധം തീ​ര്‍​ക്കാ​ന്‍ ആ​രോ​ഗ്യ വ​കു​പ്പ് സു​സ​ജ്ജ​മാ​ണ്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ങ്കി​ലും എ​ല്ലാ​വ​രി​ലും വാ​ക്‌​സി​ന്‍ എ​ത്തു​ന്ന​തു​വ​രെ മാ​സ്‌​കി​ലൂ​ടെ​യും സാ​മൂ​ഹ്യ അ​ക​ല​ത്തി​ലൂ​ടെ​യും സ്വ​യം പ്ര​തി​രോ​ധം തീ​ര്‍​ക്കേ​ണ്ട​താ​ണ്. വാ​ക്‌​സി​ന്‍ എ​ടു​ത്താ​ലും മു​ന്‍​ക​രു​ത​ലു​ക​ള്‍ തു​ട​ര​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.