ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ട്ര​ക്കിം​ഗി​ന് പോ​യ മൂ​ന്ന് പേ​രെ കാ​ണാ​താ​യി
ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ട്ര​ക്കിം​ഗി​ന് പോ​യ മൂ​ന്ന് പേ​രെ കാ​ണാ​താ​യി
Saturday, July 31, 2021 3:09 AM IST
ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ല്‍ ട്ര​ക്കിം​ഗി​നു പോ​യ മൂ​ന്ന് പേ​രെ കാ​ണാ​താ​യി. ലാ​ഹൗ​ള്‍-​സ്പി​തി ജി​ല്ല​യി​ലെ ഗെ​പാ​ന്‍ കൊ​ടു​മു​ടി​യി​ല്‍ നി​ന്നു​മാ​ണ് ഇ​വ​രെ കാ​ണാ​താ​യ​ത്.

രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി നി​കു​ഞ്ച് ജ​യ്‌​സ്വാ​ള്‍ എ​ന്ന യു​വാ​വും ഇ​യാ​ള്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ​യു​മാ​ണ് കാ​ണാ​താ​യ​തെ​ന്ന് സ്റ്റേ​റ്റ് ഡി​സാ​സ്റ്റ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സു​ധേ​ഷ് കു​മാ​ര്‍ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഇ​വ​ര്‍ ട്ര​ക്കിം​ഗി​ന് പോ​യ​ത്. ജൂ​ലൈ 29ന് ​ഇ​വ​ര്‍ തി​രി​കെ എ​ത്തേ​ണ്ടി​യി​രു​ന്ന​താ​ണ്. എ​ന്നാ​ല്‍ ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യി​ല്ല. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.