സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി കാ​റി​ൽ ക​റ​ക്കം; യു​വ​തി അ​റ​സ്റ്റി​ൽ
സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി കാ​റി​ൽ ക​റ​ക്കം; യു​വ​തി അ​റ​സ്റ്റി​ൽ
Saturday, July 31, 2021 12:56 AM IST
വാ​ഷിം​ഗ്ട​ൺ ഡി​സി: സ​ഹോ​ദ​രി​യു​ടെ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹ​വു​മാ​യി കാ​റി​ല്‍ ചു​റ്റി​ക്ക​റ​ങ്ങി​യ യു​വ​തി അ​റ​സ്റ്റി​ല്‍. അ​മേ​രി​ക്ക​യി​ലെ ബാ​ള്‍​ട്ടി​മോ​ര്‍ സ്വ​ദേ​ശി​നി​യാ​യ നി​ക്കോ​ള്‍ ജോ​ണ്‍​സ​ണ്‍(33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സ​ഹോ​ദ​രി​യു​ടെ ഏ​ഴു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യെ​യും അ​ഞ്ച് വ​യ​സു​ള്ള ആ​ണ്‍​കു​ട്ടി​യെ​യു​മാ​ണ് ഇ​വ​ര്‍ കൊ​ല​പ്പെ​ടു​ത്തി​യ​ത്. കു​ട്ടി​ക​ളെ നോ​ക്കാ​ന്‍ നി​ക്കോ​ളി​നെ​യാ​ണ് സ​ഹോ​ദ​രി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

മൃ​ത​ദേ​ഹ​ങ്ങ​ളു​മാ​യി മാ​സ​ങ്ങ​ളോ​ളം ഇ​വ​ര്‍ കാ​റി​ല്‍ ചു​റ്റി​ക്ക​റ​ങ്ങു​ക​യാ​യി​രു​ന്നു. അ​മി​ത വേ​ഗ​ത്തി​ല്‍ ഇ​വ​ര്‍ കാ​ര്‍ ഓ​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ ത​ട​ഞ്ഞ​ത്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.