മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി വി​ധി​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് സ​തീ​ശ​ൻ
മു​ഖ്യ​മ​ന്ത്രി സു​പ്രീം​കോ​ട​തി വി​ധി​യെ അ​വ​ഹേ​ളി​ച്ചു​വെ​ന്ന് സ​തീ​ശ​ൻ
Friday, July 30, 2021 11:38 AM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ കൈ​യാ​ങ്ക​ളി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സു​പ്രീം​കോ​ട​തി വി​ധി​യെ മു​ഖ്യ​മ​ന്ത്രി അ​വ​ഹേ​ളി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. നി​യ​മ​സ​ഭാ മീ​ഡി​യ​ഹാ​ളി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ട​തി വി​ധി​ക്കെ​തി​രാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ നി​യ​മ​സ​ഭ​യി​ലെ പ​രാ​മ​ർ​ശം. സു​പ്രീം​കോ​ട​തി വി​ധി രാ​ജ്യ​ത്ത് നി​യ​മ​മാ​യി ക​ഴി​ഞ്ഞു. ഇ​തി​നെ​യാ​ണ് സ​ർ​ക്കാ​ർ വെ​ല്ലു​വി​ളി​ക്കു​ന്ന​ത്. നി​യ​മ​സ​ഭ​യി​ലെ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ​പ് കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ദ​വും പ്ര​തി​പ​ക്ഷ നേ​താ​വ് ത​ള്ളി. 1970-ൽ ​കേ​ര​ള നി​യ​മ​സ​ഭ​യി​ലും പ​ഞ്ചാ​ബ് നി​യ​മ​സ​ഭ​യി​ലും സ​മാ​ന സം​ഭ​വ​മു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട​തി പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ കെ.​എം.​മാ​ണി​യും കെ.​ക​രു​ണാ​ക​ര​നും മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചി​ട്ടു​ണ്ട്. ഇ​വ​രാ​രും കോ​ട​തി ശി​ക്ഷ വി​ധി​ച്ചി​ട്ടി​ല്ല രാ​ജി​വ​ച്ച​ത്. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത് എ​ന്ത് ന്യാ​യ​മാ​ണെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.