കോ​ഴി​ക്കോ​ട് റെ​യി​ൽ​പാ​ള​ത്തി​ൽ സ്ഫോ​ട​ക വ​സ്തു; പ​രി​ശോ​ധ​ന
കോ​ഴി​ക്കോ​ട് റെ​യി​ൽ​പാ​ള​ത്തി​ൽ സ്ഫോ​ട​ക വ​സ്തു; പ​രി​ശോ​ധ​ന
Friday, July 30, 2021 10:59 AM IST
കോ​ഴി​ക്കോ​ട്: ക​ല്ലാ​യി​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ൽ സ്ഫോ​ട​ക വ​സ്തു ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. സ്ഥ​ല​ത്ത് പോ​ലീ​സും ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ.​വി.​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ഫു​ട്ബോ​ൾ തോ​ലി​നു​ള്ളി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച രീ​തി​യി​ൽ റെ​യി​ൽ​പാ​ള​ത്തി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തെ വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പു​ര​യി​ട​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡ് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

റെ​യി​ൽ​പാ​ള​ത്തി​ന് സ​മീ​പ​ത്തെ വീ​ട്ടി​ൽ അ​ടു​ത്തി​ടെ വി​വാ​ഹം ന​ട​ന്നി​രു​ന്നു. അ​ന്ന് പ​ട​ക്ക​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ഇ​വി​ടെ പൊ​ട്ടി​ച്ചി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ആ​രെ​ങ്കി​ലും പാ​ള​ത്തി​ലെ​ടു​ത്തി​ട്ടോ എ​ന്നും സം​ശ​യി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.