100 മീ​റ്റ​റി​ൽ ദ്യു​തി ച​ന്ദ് പു​റ​ത്ത്
100 മീ​റ്റ​റി​ൽ ദ്യു​തി ച​ന്ദ് പു​റ​ത്ത്
Friday, July 30, 2021 10:21 AM IST
ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് വ​നി​താ വി​ഭാ​ഗം 100 മീ​റ്റ​റി​ൽ ഇ​ന്ത്യ​യു​ടെ ദ്യു​തി ച​ന്ദ് ഹീ​റ്റ്സി​ൽ ത​ന്നെ പു​റ​ത്താ​യി. അ​ഞ്ചാം ഹീ​റ്റ്സി​ൽ ഓ​ടി​യ ദ്യു​തി ഏ​ഴാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. ഒ​ളി​മ്പി​ക്സി​ലെ വേ​ഗ​ക്കാ​രി​യെ ക​ണ്ടെ​ത്തു​ന്ന 100 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ ഏ​ക ഇ​ന്ത്യ പ്ര​തി​നി​ധി​യാ​യി​രു​ന്നു ദ്യു​തി.

മി​ക​ച്ച വ്യ​ക്തി​ഗ​ത സ​മ​യം ക​ണ്ടെ​ത്താ​നും ദ്യു​തി​ക്ക് ക​ഴി​ഞ്ഞി​ല്ല. 11.54 സെ​ക്ക​ൻ​ഡി​ലാ​ണ് ഇ​ന്ത്യ​ൻ താ​രം ഫി​നി​ഷ് ചെ​യ്ത​ത്. 10.84 സെ​ക്ക​ൻ​ഡി​ൽ ഓ​ടി​യെ​ത്തി​യ ജ​മൈ​ക്ക​യു​ടെ ഷെ​ല്ലി ആ​ൻ ഫ്രേ​സ​ർ പ്രൈ​സാ​ണ് ഹീ​റ്റ്സി​ൽ മി​ക​ച്ച സ​മ​യം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.