ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മാ​പ്പു​സാ​ക്ഷി​യെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി
ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: മാ​പ്പു​സാ​ക്ഷി​യെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കോ​ട​തി
Thursday, July 29, 2021 9:48 PM IST
കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ മാ​പ്പു​സാ​ക്ഷി വി​ഷ്ണു​വി​നെ അ​റ​സ്റ്റു ചെ​യ്ത് ഹാ​ജ​രാ​ക്കാ​ന്‍ അ​ഡീ. സെ​ഷ​ന്‍​സ് കോ​ട​തി ഉ​ത്ത​ര​വി​ട്ടു. തു​ട​ര്‍​ച്ച​യാ​യി സാ​ക്ഷി വി​സ്താ​ര​ത്തി​നു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണു വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ ന​ട​പ​ടി.

വി​ഷ്ണു​വി​നെ​തി​രെ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണു ജി​ല്ലാ പോ​ലീ​സ് സൂ​പ്ര​ണ്ടി​നോ​ട് കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്. കേ​സി​ലെ 10-ാം പ്ര​തി​യാ​യി​രു​ന്ന വി​ഷ്ണു പി​ന്നീ​ട് മാ​പ്പു​സാ​ക്ഷി​യാ​വു​ക​യാ​യി​രു​ന്നു.

ദി​ലീ​പി​ല്‍​നി​ന്നു പ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​ന്നാം പ്ര​തി സു​നി​ല്‍ ജ​യി​ലിൽ​നിന്ന് അ​യ​ച്ച ക​ത്ത് എ​ഴു​തി​യ​തു വി​ഷ്ണു​വാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.