പൊ​ൻ​കു​ന്നം സ​ബ് ജ​യി​ലി​ൽ 32 പേ​ർ​ക്ക് കോ​വി​ഡ്
പൊ​ൻ​കു​ന്നം സ​ബ് ജ​യി​ലി​ൽ 32 പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 29, 2021 3:45 PM IST
കോ​ട്ട​യം: പൊ​ൻ​കു​ന്നം സ​ബ് ജ​യി​ലി​ലെ 32 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 27 ത​ട​വു​കാ​ർ​ക്കും അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്കു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​രെ നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി.

ജീ​വ​ന​ക്കാ​ർ വീ​ടു​ക​ളി​ലും ത​ട​വു​കാ​ർ പ്ര​ത്യേ​ക സെ​ല്ലി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്. ആ​ർ​ക്കും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന് ജ​യി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

51 ത​ട​വു​കാ​രും 16 ജീ​വ​ന​ക്കാ​രു​മാ​ണ് സ്പെ​ഷ​ൽ ജ​യി​ലി​ലു​ള്ള​ത്. അ​ടു​ക്ക​ള​യി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നാ​ണ് ആ​ദ്യം രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ എ​ല്ലാ​വ​ർ​ക്കും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.