സം​സ്ഥാ​ന​ത്തി​ന് 9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
സം​സ്ഥാ​ന​ത്തി​ന് 9.73 ല​ക്ഷം ഡോ​സ് വാ​ക്സി​ന്‍ കൂ​ടി
Wednesday, July 28, 2021 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് 9,72,590 ഡോ​സ് വാ​ക്സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 8,97,870 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും 74,720 ഡോ​സ് കോ​വാ​ക്സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്. എ​റ​ണാ​കു​ള​ത്ത് അ​ഞ്ചു ല​ക്ഷം കോ​വീ​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ സ​ന്ധ്യ​യോ​ടെ എ​ത്തി​യി​ട്ടു​ണ്ട്.

ഇ​തു​കൂ​ടാ​തെ എ​റ​ണാ​കു​ള​ത്ത് 1,72,380 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്സി​നും കോ​ഴി​ക്കോ​ട് 77,220 ഡോ​സ് കോ​വീ​ഷി​ല്‍​ഡ് വാ​ക്സി​നും എ​ത്തി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് 25,500, എ​റ​ണാ​കു​ള​ത്ത് 28,740, കോ​ഴി​ക്കോ​ട് 20,480 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വാ​ക്സി​നും എ​ത്തി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​ര​ത്ത് 1,48,270 ഡോ​സ് കോ​വീ​ഷീ​ല്‍​ഡ് വാ​ക്സി​ന്‍ രാ​ത്രി​യോ​ടെ എ​ത്തി.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ള്‍ ല​ഭി​ച്ച വാ​ക്സി​ന്‍ മൂ​ന്ന് നാ​ല് ദി​വ​സ​ത്തേ​ക്ക് മാ​ത്ര​മേ​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.