കു​ണ്ട​റ പീ​ഡ​ന വി​വാ​ദം: പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് എ​ൻ​സി​പി
കു​ണ്ട​റ പീ​ഡ​ന വി​വാ​ദം: പ​രാ​തി​ക്കാ​രി​യു​ടെ പി​താ​വി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് എ​ൻ​സി​പി
Monday, July 26, 2021 8:47 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ന്ത്രി എ.​കെ.​ശ​ശീ​ന്ദ്ര​ന്‍റെ ഫോ​ണ്‍ വി​ളി വി​വാ​ദ​ത്തി​ൽ എ​ൻ​സി​പി​യി​ൽ ന​ട​പ​ടി. പീ​ഡ​ന പ​രാ​തി ന​ൽ​കി​യ പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ​യും മ​റ്റു മൂ​ന്നു പേ​രെ​യും പാ​ർ​ട്ടി​യി​ൽ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു. പാ​ർ​ട്ടി​യു​ടെ സ​ൽ​പ്പേ​ര് ക​ള​ഞ്ഞു​വെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​യെ​ന്ന് എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.

പീ​ഡ​ന പ​രാ​തി അ​ന്വേ​ഷി​ച്ച ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​ൻ അ​ട​ക്ക​മു​ള്ള ന​ട​പ​ടി. മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും പാ​ര്‍​ട്ടി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പാ​ർ​ട്ടി നേ​താ​വെ​ന്ന നി​ല​യി​ൽ വി​ഷ​യ​ത്തി​ൽ ശ​ശീ​ന്ദ്ര​ൻ ഇ​ട​പെ​ട്ട​തി​ൽ തെ​റ്റി​ല്ല. എ​ന്നാ​ൽ മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും പാ​ർ​ട്ടി താ​ക്കീ​ത് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.