കേ​ര​ള​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി
കേ​ര​ള​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി
Monday, July 26, 2021 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് വാ​ക്സി​ൻ സ്റ്റോ​ക്ക് തീ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ല​ക​ളി​ൽ വാ​ക്സി​ൻ ഇ​തി​നോ​ട​കം തീ​ർ​ന്ന​താ​യും അ​വ​ശേ​ഷി​ക്കു​ന്ന ജി​ല്ല​ക​ളി​ൽ വാ​ക്സി​ന്‍റെ അ​ള​വ് നാ​മ​മാ​ത്ര​മാ​ണെ​ന്നും മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്ത് 45 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള 76 ശ​ത​മാ​നം പേ​ർ​ക്ക് ആ​ദ്യ ഡോ​സ് വാ​ക്സി​ൻ ന​ൽ​കി​ക്ക​ഴി​ഞ്ഞു. 35 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ര​ണ്ട് ഡോ​സും ന​ൽ​കാ​നാ​യി. കേ​ര​ള​ത്തി​ലെ ക​ണ​ക്ക് സു​താ​ര്യ​മാ​ണെ​ന്നും അ​ടു​ത്ത മാ​സം 60 ല​ക്ഷം ഡോ​സ് വാ​ക്സീ​ൻ ആ​വ​ശ്യ​മു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യം കേ​ന്ദ്ര​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​ര​ന്ത​രം അ​വ​രെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. കൂ​ടു​ത​ൽ വാ​ക്സി​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കാ​സ​ർ​ഗോ​ഡ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​ബ​ന്ധ​മാ​ക്കി​യ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ന​ട​പ​ടി​യെ മ​ന്ത്രി പി​ന്തു​ണ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.