തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​ക്കു​രു​തി: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
തെ​രു​വു​നാ​യ്ക്ക​ളു​ടെ കൂ​ട്ട​ക്കു​രു​തി: മൂ​ന്ന് പേ​ർ അ​റ​സ്റ്റി​ൽ
Monday, July 26, 2021 2:42 PM IST
കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ൽ തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ട​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ അ​റ​സ്റ്റി​ൽ. ഇ​വ​രി​ൽ​നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ശേ​ഷം മ​റ്റു ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

തെ​രു​വു​നാ​യ്ക്ക​ളെ പി​ടി​കൂ​ടാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​രെ​ക്കു​റി​ച്ചും കൗ​ൺ​സി​ല​ർ​മാ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ ഇ​വ​രി​ൽ​നി​ന്നും ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഫോ​ൺ വ​ഴി ഇ​വ​രെ ബ​ന്ധ​പ്പെ​ട്ടി​ട്ടു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭി​ക്കാ​ൻ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്തും.

പി​ടി​കൂ​ടി​യ നാ​യ്ക്ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​നം ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞി​രു​ന്നു. ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ടു​ക​യും ചെ​യ്തു. ഡ്രൈ​വ​റി​ൽ​നി​ന്നും ല​ഭി​ച്ച വി​വ​രം അ​നു​സ​രി​ച്ചാ​ണ് ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. ഇ​വ​രാ​ണ് നാ​യ്ക്ക​ളെ കു​രു​ക്കി​ട്ട് പി​ടി​ച്ച് വി​ഷം കു​ത്തി​വ​ച്ച് കൊ​ന്ന​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ട​മാ​യി കൊ​ന്നൊ​ടു​ക്കി​യ​താ​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​ത്. നാ​യ്ക്ക​ളെ കു​ഴി​ച്ചി​ട്ട​ത് ന​ഗ​ര​സ​ഭ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള സ്ഥ​ല​ത്താ​ണ്. മൃ​ഗ​സ്നേ​ഹി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സാ​യ​പ്പോ​ൾ നാ​യ്ക്ക​ളു​ടെ കു​ഴി​ച്ചി​ട്ട ജ​ഡ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യു​ക​യാ​യി​രു​ന്നു. മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് 30 ജ​ഡ​ങ്ങ​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

നാ​യ്ക്ക​ൾ ച​ത്ത​തി​ന്‍റെ വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ ആ​ന്ത​രാ​വ​യ​വ​ങ്ങ​ൾ പ​രി​ശോ​ധ​ന​ക്കാ​യി കാ​ക്ക​നാ​ട് കെ​മി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ ഫ​ലം വ​ന്ന​തി​നു ശേ​ഷ​മാ​യി​രി​ക്കും കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് നീ​ങ്ങു​ക.

ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ലാ​ണ് തെ​രു​വ് നാ​യ്ക്ക​ളെ വ​ന്ധ്യ​ക​ര​ണം ചെ​യ്യു​ന്ന​ത്. നാ​യ്ക്ക​ളെ പി​ടി​ച്ചു കൊ​ല്ലു​ന്ന​തി​ന് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് ചെ​യ​ർ​പേ​ഴ്‌​സ​ൺ അ​ജി​ത ത​ങ്ക​പ്പ​ൻ പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.