പെ​ഗാ​സ​സ്: പ്ര​ധാ​ന​മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ൽ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ചി​ദം​ബ​രം
പെ​ഗാ​സ​സ്: പ്ര​ധാ​ന​മ​ന്ത്രി പാ​ര്‍​ല​മെ​ന്‍റി​ൽ വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്ന് ചി​ദം​ബ​രം
Monday, July 26, 2021 3:54 AM IST
ന്യൂ​ഡ​ൽ​ഹി: പെ​ഗാ​സ​സ് ഫോ​ൺ​ചോ​ർ​ത്ത​ൽ വി​വാ​ദ​ത്തി​ൽ സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ അ​ല്ലെ​ങ്കി​ൽ സു​പ്രീം​കോ​ട​തി സി​റ്റിം​ഗ് ജ​ഡ്ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം. വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പാ​ർ​ല​മെ​ന്‍റി​ൽ മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

2019ലെ ​ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​നാ​യി ഫോ​ൺ ചോ​ർ​ത്ത​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കാ​മെ​ന്നും ചി​ദം​ബ​രം പ​റ​ഞ്ഞു. പാ​ർ​ല​മെ​ന്‍റ​റി സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കു പ​ക​രം സം​യു​ക്ത പാ​ർ​ല​മെ​ന്‍റ​റി സ​മി​തി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​ണു ന​ല്ല​ത്. ഭൂ​രി​പ​ക്ഷ​വും ബി​ജെ​പി അം​ഗ​ങ്ങ​ളു​ള്ള ഒ​രു ക​മ്മി​റ്റി അ​ന്വേ​ഷി​ക്കു​ന്ന​തു​കൊ​ണ്ട് കാ​ര്യ​മി​ല്ലെ​ന്നും ചി​ദം​ബ​രം പി​ടി​ഐ​യ്ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.