ഡ​ൽ​ഹി​യി​ലെ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ യു​വ​തി​യു​ടെ ശ്ര​മം
ഡ​ൽ​ഹി​യി​ലെ മെ​ട്രോ സ്റ്റേ​ഷ​നി​ൽ ജീ​വ​നൊ​ടു​ക്കാ​ൻ യു​വ​തി​യു​ടെ ശ്ര​മം
Monday, July 26, 2021 2:35 AM IST
ന്യൂ​ഡ​ൽ​ഹി: മെ​ട്രോ സ്‌​റ്റേ​ഷ​ന്‍റെ ബാ​ല്‍​ക്ക​ണി​യി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച യു​വ​തി​യെ ര​ക്ഷി​ച്ചു. ഡ​ല്‍​ഹി​യി​ലെ ഫ​രീ​ദാ​ബാ​ദി​ലു​ള്ള സെ​ക്ട​ര്‍ 28 മെ​ട്രോ സ്‌​റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ബാ​ല്‍​ക്ക​ണി​യി​ല്‍ ഇ​രു​ന്ന യു​വ​തി​യോ​ട് സു​ര​ക്ഷി​ത​സ്ഥ​ല​ത്തേ​ക്ക മാ​റാ​ന്‍ സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലം ഇ​വ​ര്‍ അ​നു​സ​രി​ച്ചി​ല്ല. തു​ട​ര്‍​ന്ന് വ​ള​രെ നാ​ട​കീ​യ​മാ​യി ഇ​വ​ര്‍​ക്ക് സ​മീ​പ​മെ​ത്തി​യ ര​ണ്ടു പേ​രാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്.

ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​സി​ക​ബു​ദ്ധി​മു​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് യു​വ​തി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. കൗ​ണ്‍​സ​ലിം​ഗി​ന് വി​ധേ​യ​യാ​ക്കി​യ ഇ​വ​രെ പി​ന്നീ​ട് ബ​ന്ധു​ക്ക​ള്‍​ക്കൊ​പ്പം വീ​ട്ടി​ലേ​ക്ക് അ​യ​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.