യെ​ദി​യൂ​ര​പ്പ തു​ട​ർ​ന്നേ​ക്കും; ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് ന​ഡ്ഡ
യെ​ദി​യൂ​ര​പ്പ തു​ട​ർ​ന്നേ​ക്കും; ക​ർ​ണാ​ട​ക​യി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന് ന​ഡ്ഡ
Sunday, July 25, 2021 10:15 PM IST
പ​നാ​ജി: ക​ർ​ണാ​ട​ക​യി​ൽ നേ​തൃ​ത്വ​പ്ര​തി​സ​ന്ധി ഇ​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ. നേ​തൃ​മാ​റ്റം മാ​ധ്യ​മ സൃ​ഷ്ടി​യാ​ണ്. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യെ​ദി​യൂ​ര​പ്പ​യെ പ​ദ​വി​യി​ല്‍ നി​ന്നു മാ​റ്റി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് പാ​ര്‍​ട്ടി​യി​ല്‍ പ്ര​തി​സ​ന്ധി​ക​ളൊ​ന്നു​മി​ല്ലെ​ന്ന ന​ഡ്ഡ​യു​ടെ പ്ര​തി​ക​ര​ണം. യെ​ദി​യൂ​ര​പ്പ അ​ദ്ദേ​ഹ​ത്തി​ന്‍റേ​താ​യ രീ​തി​യി​ല്‍ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്നു​ണ്ടെ​ന്നും ന​ഡ്ഡ വ്യ​ക്ത​മാ​ക്കി. ര​ണ്ട് ദി​വ​സ​ത്തെ ഗോ​വ സ​ന്ദ​ര്‍​ശ​നം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങ​വേ പ​നാ​ജി​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​ഡ്ഡ.

മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു തു​ട​രു​ന്ന കാ​ര്യ​ത്തി​ല്‍ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന്‍റെ നി​ര്‍​ദേ​ശം പ്ര​കാ​രം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന യെ​ദി​യൂ​ര​പ്പ​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് പി​ന്നാ​ലെ​യാ​ണ് ന​ഡ്ഡ അ​ദ്ദേ​ഹ​ത്തെ പി​ന്തു​ണ​ച്ച് പ്ര​സ്താ​വ​ന ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.