600 കോ​ടി​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ളാ​യ "ഹെ​ലി​ക്കോ​പ്റ്റ​ർ ബ്ര​ദേ​ഴ്സ്' മു​ങ്ങി
600 കോ​ടി​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ളാ​യ "ഹെ​ലി​ക്കോ​പ്റ്റ​ർ ബ്ര​ദേ​ഴ്സ്' മു​ങ്ങി
Saturday, July 24, 2021 11:16 PM IST
ചെ​ന്നൈ: പ​ണം ഇ​ര​ട്ടി​പ്പി​ച്ച് ന​ല്‍​കാ​മെ​ന്നു പ​റ​ഞ്ഞ് നി​ര​വ​ധി പേ​രി​ല്‍ നി​ന്നാ​യി 600 കോ​ടി​യു​ടെ ത​ട്ടി​പ്പ് ന​ട​ത്തി ബി​ജെ​പി നേ​താ​ക്ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള്‍ മു​ങ്ങി. ഹെ​ലി​ക്കോപ്റ്റ​ര്‍ ബ്ര​ദേ​ഴ്‌​സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ത​മി​ഴ്‌​നാ​ട് തി​രു​വാ​രൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ മ​രി​യൂ​ര്‍ രാ​മ​ദോ​സ് ഗ​ണേ​ഷ്, മ​രി​യൂ​ര്‍ രാ​മ​ദോ​സ് സ്വാ​മി​നാ​ഥ​ന്‍ എ​ന്നി​വ​രും മ​റ്റു ര​ണ്ടു​പേ​രു​മാ​ണ് മു​ങ്ങി​യ​ത്.

2019ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത അ​ർ​ജു​ൻ ഏ​വി​യേ​ഷ​ൻ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യു​ടെ മ​റ​വി​ലാ​ണ് പ്ര​തി​ക​ൾ ത​ട്ടി​പ്പ് ആ​രം​ഭി​ച്ച​ത്. ഒ​രു വ​ർ​ഷം കൊ​ണ്ട് പ​ണം ഇ​ര​ട്ടി​യാ​ക്കി ന​ൽ​കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രു​ടെ പ​ണം ത​ട്ടു​ക​യാ​യി​രു​ന്നു.

ഇ​രു​വ​ര്‍​ക്കു​മെ​തി​രേ ഐ​പി​സി 406, 420, 120 (ബി) ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ത​ഞ്ചാ​വൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഗ​ണേ​ഷി​ന്‍റെ കു​ട്ടി​യു​ടെ പി​റ​ന്നാ​ളി​ന് സ്വ​ന്തം ഹെ​ലി​ക്കോ​പ്റ്റ​റി​ൽ​നി​ന്ന് പു​ഷ്പ​വൃ​ഷ്ടി ന​ട​ത്തി​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും ഹെ​ലി​ക്കോ​പ്റ്റ​ർ ബ്ര​ദേ​ഴ്സ് എ​ന്ന് അ​റി​യ​പ്പെ​ടാ​ൻ തു​ട​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ഇ​രു​വ​രെ​യും പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ​താ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. ഹെ​ലി​ക്കോ​പ്റ്റ​ർ സ​ഹോ​ദ​ര​ൻ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഉ​ട​നീ​ളം പോ​സ്റ്റ​റു​ക​ൾ പ​തി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.