അ​ന​ന്യ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി
അ​ന​ന്യ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി
Thursday, July 22, 2021 2:29 PM IST
കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ആ​ക്റ്റി​വി​സ്റ്റും റേ​ഡി​യോ ജോ​ക്കി​യു​മാ​യ അ​ന​ന്യ കു​മാ​രി അ​ല​ക്സി​ന്‍റെ പോ​സ്റ്റ്​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി. അ​ന​ന്യ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക ഫ​ലം. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​ത്തി​ന് പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ​യി​ൽ പൊ​തു ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും.

ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ന​ന്യ​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും മാ​സം മു​ന്പു ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ അ​ന​ന്യ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ചി​കി​ത്‌​സാ പി​ഴ​വു​ണ്ടാ​യെ​ന്നും എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ന​ന്യ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ.

ഒ​രു വ​ർ​ഷം മു​മ്പ് ന​ട​ന്ന ലിം​ഗ​മാ​റ്റ ശ​സ്ത്ര​കി​യ​യി​ൽ പി​ഴ​വു​ണ്ടാ​യോ എ​ന്ന​റി​യാ​ൻ ചി​കി​ൽ​സാ രേ​ഖ​ക​ൾ കൂ​ടി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.