സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യ​ല​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി
സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യ​ല​ധി​കം പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി
Wednesday, June 23, 2021 5:01 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രു കോ​ടി​യി​ല​ധി​കം പേ​ര്‍​ക്ക് (1,00,69,673) ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. 26,89,731 പേ​ര്‍​ക്ക് ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി​യി​ട്ടു​ണ്ട്. ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ 1,27,59,404 ഡോ​സ് വാ​ക്‌​സി​നാ​ണ് ന​ല്‍​കി​യ​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

12,33,315 പേ​ര്‍​ക്ക് ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി എ​റ​ണാ​കു​ളം ജി​ല്ല ഒ​ന്നാ​മ​തും 11,95,303 പേ​ര്‍​ക്ക് ഒ​ന്നാം ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കി തി​രു​വ​ന​ന്ത​പു​രം ജി​ല്ല ര​ണ്ടാ​മ​തു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ള്‍ പ​ത്ത് ല​ക്ഷ​ത്തി​ല​ധി​കം ഡോ​സ് വാ​ക്‌​സി​ന്‍ വീ​തം ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ള്ളി പോ​ലും പാ​ഴാ​ക്കാ​തെ വാ​ക്‌​സി​ന്‍ സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന വാ​ക്‌​സി​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രേ​ക്കേ​ള്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​ത്. 51,99,069 സ്ത്രീ​ക​ളും 48,68,860 പു​രു​ഷ​ന്‍​മാ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചു. 1,16,41,451 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 11,17,931 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് സ്വീ​ക​രി​ച്ച​ത്. 18നും 44​നും ഇ​ട​യ്ക്ക് പ്രാ​യ​മു​ള്ള 22,68,228 പേ​രും 45നും 60​നും ഇ​ട​യ്ക്കു​ള്ള 37,94,936 പേ​രും 60 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 39,93,967 പേ​രു​മാ​ണ് വാ​ക്‌​സി​നെ​ടു​ത്ത​ത്.

സം​സ്ഥാ​ന​ത്തി​ന് ഇ​തു​വ​രെ 1,24,01,800 ഡോ​സ് വാ​ക്‌​സി​നാ​ണ് ല​ഭ്യ​മാ​യ​ത്. എ​ന്നാ​ല്‍ ല​ഭ്യ​മാ​യ അ​ധി​ക ഡോ​സ് വാ​ക്‌​സി​ന്‍ പോ​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി അ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വാ​ക്‌​സി​നെ​ടു​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​ഞ്ഞ​ത് ന​മ്മു​ടെ അ​നു​ഭ​വ സ​മ്പ​ത്താ​യ ന​ഴ്‌​സു​മാ​രാ​ണ്. മ​റ്റ് ചി​ല സം​സ്ഥാ​ന​ങ്ങ​ള്‍ കി​ട്ടി​യ വാ​ക്‌​സി​ന്‍ പോ​ലും പാ​ഴാ​ക്കി​യ​പ്പോ​ഴാ​ണ് ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​നം ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ​ത്.

സം​സ്ഥാ​ന​ത്ത് പ്ര​തി​ദി​നം ര​ണ്ട് മു​ത​ല്‍ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ആ​ക്ഷ​ന്‍ പ്ലാ​ന്‍ രൂ​പീ​ക​രി​ച്ചി​രു​ന്നു. കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ആ ​ല​ക്ഷ്യം കൈ​വ​രി​ക്കാ​ന്‍ സം​സ്ഥാ​ന​ത്തി​ന് സാ​ധി​ച്ചു.

തി​ങ്ക​ളാ​ഴ്ച 2.62 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നും ചൊ​വ്വാ​ഴ്ച 2.30 ല​ക്ഷം ഡോ​സ് വാ​ക്‌​സി​നു​മാ​ണ് ന​ല്‍​കി​യ​ത്. വാ​ക്‌​സി​ന്‍ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് ഇ​നി​യും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.