വി​സ്മ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ഐ​ജി
വി​സ്മ​യ​യു​ടെ മ​ര​ണ​ത്തി​ല്‍ ശ​ക്ത​മാ​യ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ഐ​ജി
Wednesday, June 23, 2021 2:23 PM IST
കൊ​ല്ലം: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വി​സ്മ​യ​യു​ടെ മ​ര​ണ​ത്തി​ൽ ശക്തമായ തെ​ളി​വു​ക​ളു​ണ്ടെ​ന്ന് ദ​ക്ഷി​ണ മേ​ഖ​ലാ ഐ​ജി ഹ​ര്‍​ഷി​ത അ​ട്ട​ല്ലൂ​രി. വി​സ്മ​യ​യു​ടെ വീ​ട്ടി​ലെ​ത്തി തെ​ളി​വെ​ടു​ത്ത​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍.

ശാ​സ്ത്രീ​യ​മാ​യ എ​ല്ലാ തെ​ളി​വു​ക​ളും ശേ​ഖ​രി​ക്കും. എ​ല്ലാ​വ​രു​ടേ​യും മൊ​ഴി​ക​ളെ​ടു​ക്കും. കൊ​ല​പാ​ത​ക​മാ​യാ​ലും ജീവനൊടുക്കിയതായാലും കാ​ര​ണ​ക്കാ​ര്‍​ക്ക് ശ​ക്ത​മാ​യ ശി​ക്ഷ വാ​ങ്ങി ന​ല്‍​കു​മെ​ന്നും ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.