പെ​ൺ​കു​ട്ടി​യെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു; സം​ഭ​വം യു​പി​യി​ൽ
പെ​ൺ​കു​ട്ടി​യെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ടു; സം​ഭ​വം യു​പി​യി​ൽ
Wednesday, June 23, 2021 1:43 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ​യു​ള്ള ക്രൂ​ര​ത​ക​ൾ തു​ട​രു​ന്നു. മ​ഥു​ര​യി​ൽ 17 വ​യ​സു​കാ​രി​യെ വീ​ടി​ന്‍റെ ര​ണ്ടാം നി​ല​യി​ൽ നി​ന്ന് ത​ള്ളി​യി​ട്ട​താ​ണ് പു​തി​യ സം​ഭ​വം.

വീ​ട്ടി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി എ​ത്തി​യ അ​ക്ര​മി സം​ഘം പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യും ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു. ഇ​തി​നെ എ​തി​ർ​ത്ത​തോ​ടെ ര​ണ്ടാം നി​ല​യി​ലെ വീ​ടി​ന്‍റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് മൂ​ന്നു പേ​ർ ചേ​ർ​ന്ന് ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി മൂ​വ​ർ സം​ഘം പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ന​ട്ടെ​ല്ലി​ന് ക്ഷ​ത​മേ​റ്റ പെ​ൺ​കു​ട്ടി ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.