എ​സ്ബി​ഐ സി​ഡി​എ​മ്മു​ക​ളി​ൽ "റോ​ബി​ൻ​ഹു​ഡ്' സ്റ്റൈ​ൽ കൊ​ള്ള; ചെ​ന്നൈ​യി​ൽ അ​ര​ല​ക്ഷം ക​വ​ർ​ന്നു
എ​സ്ബി​ഐ സി​ഡി​എ​മ്മു​ക​ളി​ൽ "റോ​ബി​ൻ​ഹു​ഡ്' സ്റ്റൈ​ൽ കൊ​ള്ള; ചെ​ന്നൈ​യി​ൽ അ​ര​ല​ക്ഷം ക​വ​ർ​ന്നു
Wednesday, June 23, 2021 12:42 PM IST
ചെ​ന്നൈ: ചെ​ന്നൈ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി എ​സ്ബി​ഐ​യു​ടെ ക്യാ​ഷ് ഡെ​പ്പോ​സി​റ്റ് മെ​ഷീ​നു​ക​ളി​ൽ വ്യാ​പ​ക ക​വ​ർ​ച്ച. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 18 സ്ഥ​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ക​വ​ർ​ച്ച​യി​ൽ 48 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

സാ​ങ്കേ​തി​ക വി​ദ്യ​യി​ലെ പ​ഴു​തു​ക​ൾ മു​ത​ലെ​ടു​ത്തു​ള്ള ആ​സൂ​ത്രി​ത ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ൽ ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. മെ​ഷീ​നി​ൽ നി​ന്നു പ​ണം വ​രു​ന്ന സ്ഥ​ല​ത്തെ സെ​ൻ​സ​റി​ൽ കൃ​ത്രി​മം ന​ട​ത്തി​യാ​ണ് ക​വ​ർ​ച്ച അ​ര​ങ്ങേ​റി​യ​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് സി​ഡി​എ​മ്മി​ലൂ​ടെ പ​ണം പി​ൻ​വ​ലി​ക്കു​ന്ന​ത് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം വ്യാ​പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.