റിക്കാർ​ഡി​ന് വേ​ണ്ടി പൂ​ഴ്ത്തിവ​യ്പ്പോ..? രാ​ജ്യ​ത്തെ പ്ര​തി​ദി​ന വാ​ക്‌​സി​നേ​ഷ​നി​ല്‍ വ​ന്‍ കു​റ​വ്
റിക്കാർ​ഡി​ന് വേ​ണ്ടി പൂ​ഴ്ത്തിവ​യ്പ്പോ..? രാ​ജ്യ​ത്തെ പ്ര​തി​ദി​ന വാ​ക്‌​സി​നേ​ഷ​നി​ല്‍ വ​ന്‍ കു​റ​വ്
Wednesday, June 23, 2021 10:33 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ചൊ​വ്വാ​ഴ്ച​ത്തെ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ വ​ൻ കു​റ​വ്. 53.86 ല​ക്ഷം പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച വാ​ക്സിന്‍ വി​ത​ര​ണം ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച പ്ര​തി​ദി​നം 88 ല​ക്ഷം പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി ഇ​ന്ത്യ ലോ​കറിക്കാ​ര്‍​ഡ് നേ​ടി​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ചൊ​വ്വാ​ഴ്ച വാ​ക്‌​സി​നേ​ഷ​നി​ല്‍ വ​ന്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ വാ​ക്സി​ൻ പൂ​ഴ്ത്തി​വ​യ്പ്പ് ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന സം​ശ​യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച ഏ​റ്റ​വും കൂ​ടു​ത​ല്‍ വാ​ക്‌​സി​ന്‍ ന​ല്‍​കി​യ 10 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഏ​ഴും ബി​ജെ​പി ഭ​ര​ണ​ത്തി​ലു​ള്ള​വ​യാ​ണെ​ന്ന​താ​ണ് സം​ശ​യം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് കൂ​ടു​ത​ൽ വാ​ക്സി​ൻ ഡോ​സു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. 17 ല​ക്ഷം പേ​ര്‍​ക്ക് സം​സ്ഥാ​ന​ത്ത് തി​ങ്ക​ളാ​ഴ്ച വാ​ക്‌​സി​ന്‍ ന​ല്‍​കി​യ​പ്പോ​ള്‍ ചൊ​വ്വാ​ഴ്ച അ​യ്യാ​യി​ര​ത്തി​ൽ താ​ഴെ മാ​ത്രം ഡോ​സു​ക​ളാ​ണ് കു​ത്തി​വെ​ക്കാ​നാ​യ​തെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.