മ​രു​ന്ന് നി​റു​ക​യി​ല്‍ ക​യ​റി ശ്വാ​സം നി​ല​ച്ച കു​രു​ന്നി​ന് ര​ക്ഷ​ക​രാ​യി ഹ​രി​പ്പാ​ട് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ടീം
മ​രു​ന്ന് നി​റു​ക​യി​ല്‍ ക​യ​റി ശ്വാ​സം നി​ല​ച്ച കു​രു​ന്നി​ന് ര​ക്ഷ​ക​രാ​യി ഹ​രി​പ്പാ​ട് എ​മ​ര്‍​ജ​ന്‍​സി റെ​സ്ക്യു ടീം
Monday, June 21, 2021 10:54 PM IST
ഹ​രി​പ്പാ​ട്: മ​രു​ന്ന് നി​റു​ക​യി​ല്‍ ക​യ​റി ശ്വാ​സം നി​ല​ച്ച കു​രു​ന്നി​ന് ര​ക്ഷ​ക​രാ​യി ഹ​രി​പ്പാ​ട് എ​മ​ര്‍​ജ​ന്‍​സി റെസ്ക്യു ടീം. ​റെസ്ക്യു അം​ഗ​ങ്ങ​ളാ​യ സ​ലീം ചെ​റു​ത​ന​യും അ​നൂ​പ് ചെ​റു​ത​ന​യു​മാ​ണ് സാ​ഗ​ര്‍ നി​വാ​സി​ല്‍ സാ​ഗ​ര്‍-​ശാ​ലു ദ​മ്പ​തി​ക​ളു​ടെ 40 ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന്‍റെ ര​ക്ഷ​ക​രാ​യ​ത്.

മ​രു​ന്ന് നി​റുക​യി​ല്‍ ക​യ​റി ശ്വാ​സം നി​ല​ച്ച കു​രു​ന്നി​നെ മി​നി​റ്റു​ക​ള്‍ കൊ​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചാ​ണ് ഇ​വ​ർ ര​ക്ഷ​ക​രാ​യ​ത്. സ്വ​ന്തം ജീ​വ​ന്‍ പോ​ലും മ​റ​ന്ന് 24 കി​ലോ​മീ​റ്റ​ര്‍ കേ​വ​ലം എ​ട്ട് മി​നി​റ്റി​നു​ള്ളി​ല്‍ പി​ന്നി​ട്ടാ​ണ് ഇ​വ​ർ കു​ഞ്ഞി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

രാ​ത്രി എ​ട്ടി​നാ​ണ് കു​ഞ്ഞി​ന് മാ​താ​പി​താ​ക്ക​ള്‍ മ​രു​ന്ന് ന​ല്‍​കി​യ​ത്. തു​ട​ര്‍​ന്ന് കു​ഞ്ഞി​ന്‍റെ ശ്വാ​സം നി​ല​ക്കു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ കു​ഞ്ഞി​നെ ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വ​ണ്ടാ​ന​ത്തെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചി​ല്ലെ​ങ്കി​ല്‍ ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​യേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ഈ ​ദൗ​ത്യം സ​ലീം, അ​നൂ​പ് എ​ന്നി​വ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ടാ​വ​സ്ഥ പി​ന്നി​ട്ട കു​ഞ്ഞ് നി​ല​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.