ബ്ര​ണ്ണ​ൻ വി​വാ​ദം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം
ബ്ര​ണ്ണ​ൻ വി​വാ​ദം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം
Monday, June 21, 2021 6:42 PM IST
തി​രു​വ​ന​ന്ത​പു​രം: ബ്ര​ണ്ണ​ൻ വി​വാ​ദം അ​വ​സാ​നി​പ്പി​ച്ച് സി​പി​എം. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ര​ക​ന്‍റെ പ്ര​സ്താ​വ​ന​യോ​ട് പ്ര​തി​ക​രി​ച്ചു, അ​ത് അ​വി​ടെ അ​വ​സാ​നി​ച്ചു​വെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ൻ പറഞ്ഞു. സു​ധാ​ക​ര​ൻ പ​റ​ഞ്ഞ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ദ​വി​ക്ക് ചേ​ർ​ന്ന​ത​ല്ലെ​ന്ന് പ​റ​ഞ്ഞ വി​ജ​യ​രാ​ഘ​വ​ൻ ഇ​നി അ​തേ​ക്കു​റി​ച്ചൊ​ന്നും പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും പ​റ​ഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ ന്യാ​യീ​ക​രി​ക്കാ​നാ​ണ് സം​സ്ഥാ​നം ഇ​ന്ധ​ന നി​കു​തി കു​റ​ക്ക​ണം എ​ന്ന് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​ക്കാ​ളും ഇ​ന്ധ​ന​നി​കു​തി ഈ​ടാ​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​ത് സാ​ധാ​ര​ണ​ക്കാ​രെ സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​മ​ല്ല. പെ​ട്രോ​ൾ ഡീ​സ​ൽ വി​ല ഏ​ത് സ​മ​യ​വും നൂ​റ് ക​ട​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജൂ​ൺ 30ന് ​വൈ​കു​ന്നേ​രം നാ​ലി​ന് എ​ല്ലാ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ലും എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. 25,000 ത്തോ​ളം കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.