പ​ശു മോ​ഷ​ണ​മെ​ന്ന് ആ​രോ​പ​ണം;​ ത്രി​പു​ര​യി​ൽ മൂ​ന്നു യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി
പ​ശു മോ​ഷ​ണ​മെ​ന്ന് ആ​രോ​പ​ണം;​ ത്രി​പു​ര​യി​ൽ മൂ​ന്നു യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി
Monday, June 21, 2021 12:27 AM IST
അ​ഗ​ർ​ത്ത​ല: പ​ശു​ക്ക​ളെ മോ​ഷ്ടി​ച്ചു ക​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ത്രി​പു​ര​യി​ൽ മൂ​ന്ന് യു​വാ​ക്ക​ളെ ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി. ഖൊ​വാ​യ് ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 4.30നാ​ണ് സം​ഭ​വം. ജാ​യ​സ് ഹു​സൈ​ൻ (30), ബി​ല്ലാ​ൽ മി​യ (28), സൈ​ഫു​ൽ ഇ​സ്ലാം (18) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ​ശു​ക്ക​ളു​മാ​യി അ​ഗ​ർ​ത്ത​ല​യി​ലേ​ക്ക് പോ​യ ട്ര​ക്ക് ആ​ണ് ഒ​രു സം​ഘ​മാ​ളു​ക​ൾ പി​ന്തു​ട​ർ​ന്നെ​ത്തി ആ​ക്ര​മി​ച്ച​ത്. ഒ​രാ​ൾ ഓ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ആ​ക്ര​മി​സം​ഘം പി​ന്നാ​ലെ​യെ​ത്തി കൊ​ല​പ്പെ​ടു​ത്തി.

സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു​വെ​ങ്കി​ലും ആ​രെ​യും ഇ​തു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.