ന​ടി സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു; ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്ന് സ​ഹോ​ദ​രി
ന​ടി സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു; ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്ന് സ​ഹോ​ദ​രി
Sunday, June 20, 2021 8:54 PM IST
കൊ​ച്ചി: ഡെ​ങ്കി​പ്പ​നി മൂ​ര്‍​ച്ഛി​ച്ച​തി​നെ തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നി​ര്‍​മാ​താ​വും ന​ടി​യു​മാ​യ സാ​ന്ദ്ര തോ​മ​സ് അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. സാ​ന്ദ്ര​യെ മു​റി​യി​ലേ​ക്ക് മാ​റ്റി​യെ​ന്നും ആ​രോ​ഗ്യ​നി​ല മെ​ച്ചെ​പ്പെ​ട്ടെ​ന്നും സ​ഹോ​ദ​രി സ്‌​നേ​ഹ അ​റി​യി​ച്ചു. ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് സ്നേ​ഹ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സാ​ന്ദ്ര അ​ഞ്ച് ദി​വ​സം ഐ​സി​യു​വി​ലാ​യി​രു​ന്നു.

ആ​രോ​ഗ്യ​നി​ല​യി​ല്‍ വ​ള​രെ​യ​ധി​കം പു​രോ​ഗ​തി​യു​ണ്ട്. ചേ​ച്ചി​യു​ടെ വി​വ​ര​മ​റി​ഞ്ഞ ഒ​രു​പാ​ട് പേ​ര്‍ പ്രാ​ർ​ഥി​ച്ചി​ട്ടു​ണ്ട്, അ​വ​രു​ടെ മെ​സേ​ജു​ക​ള്‍​ക്കെ​ല്ലാം മ​റു​പ​ടി ന​ല്‍​കാ​ന്‍ ക​ഴി​യാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​രോ​ടു​മു​ള്ള ക​ട​പ്പാ​ട് അ​റി​യി​ക്കു​ന്നു. സ്‌​നേ​ഹ​ത്തി​നും ക​രു​ത​ലി​നും പ്രാ​ർ​ഥ​ന​ക​ള്‍​ക്കും ആ​ശം​സ​ക​ള്‍​ക്കും ന​ന്ദി, സ്‌​നേ​ഹ കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.