പോ​ര്‍​ച്ചു​ഗ​ലി​നെ ത​ക​ര്‍​ത്ത് ജ​ര്‍​മ​നി
പോ​ര്‍​ച്ചു​ഗ​ലി​നെ ത​ക​ര്‍​ത്ത് ജ​ര്‍​മ​നി
Saturday, June 19, 2021 11:34 PM IST
മ്യൂ​ണി​ക്: യൂ​റോ ക​പ്പി​ൽ ഗ്രൂ​പ്പ് എ​ഫി​ൽ പോ​ർ​ച്ചു​ഗ​ലി​നെ​തി​രേ ജ​ർ​മ​നി​ക്ക് ജ​യം. ആ​റ് ഗോ​ൾ പി​റ​ന്ന ത്രി​ല്ല​ർ പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി 4-2നാ​ണ് പോ​ർ​ച്ചു​ഗ​ലി​നെ കീ​ഴ​ട​ക്കി​യ​ത്.

ക്രി​സ്റ്റ്യാ​നൊ റൊ​ണാ​ൾ​ഡോ (15'), ഡി​യേ​ഗൊ ജോ​ട്ട (67') എ​ന്നി​വ​രാ​യി​രു​ന്നു പോ​ർ​ച്ചു​ഗ​ലി​നാ​യി വ​ല​കു​ലു​ക്കി​യ​ത്. ര​ണ്ട് സെ​ൽ​ഫ് ഗോ​ൾ ജ​ർ​മ​നി​ക്കു സ​മ്മാ​നി​ച്ച പോ​ർ​ച്ചു​ഗ​ൽ തോ​ൽ​വി​യി​ൽ സ്വ​യം പ​ഴി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

ഹ​വേ​ർ​ട്സ് (51'), ഗൊ​സെ​ൻ​സ് (60') എ​ന്നി​വ​രാ​യി​രു​ന്നു ജ​ർ​മ​നി​യു​ടെ ശേ​ഷി​ച്ച ര​ണ്ട് ഗോ​ൾ നേ​ടി​യ​ത്. ജ​യ​ത്തോ​ടെ ജ​ര്‍​മ​നി നോ​ക്കൗ​ട്ട് പ്ര​തീ​ക്ഷ നി​ല​നി​ര്‍​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.