ഇ​ബ്രാ​ഹിം റെ​യ്സി ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക്
ഇ​ബ്രാ​ഹിം റെ​യ്സി ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക്
Saturday, June 19, 2021 4:08 PM IST
ടെഹ്റാ​ൻ: വ​ന്‍ ഭൂ​രി​പ​ക്ഷം നേ​ടി ഹാ​ർ​ഡ്‌​ലൈ​ന​ർ ഇ​ബ്രാ​ഹിം റെ​യ്സി ഇ​റാ​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ലേ​ക്ക്. 90 ശ​ത​മാ​നം വോ​ട്ടു​ക​ള്‍ എ​ണ്ണി​യ​പ്പോ​ള്‍ റെ​യ്സി വ​ന്‍ ഭൂ​രി​പ​ക്ഷ​ത്തോ​ടെ മു​ന്നി​ലാ​ണ്. 62 ശ​ത​മാ​നം വോ​ട്ടു​ക​ൾ റെ​യ്സി നേ​ടി​യ​താ​യി സ്റ്റേ​റ്റ് ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു.

2.86 കോ​ടി പേ​രാ​ണ് വോ​ട്ട് ചെ​യ്ത​ത്. 1.78 കോ​ടി വോ​ട്ടു​ക​ള്‍ റെ​യ്സി നേ​ടി​യ​താ​യും ഇ​റാ​ന്‍ ഡെ​പ്യൂ​ട്ടി ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​മാ​ല്‍ ഓ​ര്‍​ഫ് പ​റ​ഞ്ഞു. നാ​സ​ര്‍ ഹെ​മ്മാ​തി 24 ല​ക്ഷം വോ​ട്ടു​ക​ളും അ​മീ​ര്‍ ഹു​സൈ​ന്‍ ഗാ​സി​സാ​ദെ ഹാ​ഷി​മി പ​ത്തു​ല​ക്ഷം വോ​ട്ടു​ക​ളും നേ​ടി​യി​ട്ടു​ണ്ട്.

ഇ​റാ​ൻ ജു​ഡീ​ഷ്യ​റി മേ​ധാ​വി​യാ​യ റെ​യ്സി ഇ​റാ​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വാ​യ അ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യി​യു​ടെ വി​ശ്വ​സ്ത​നാ​ണ്. റെ​യ്സി​ക്കെ​തി​രെ യു​എ​സ് ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​ണ്. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ഹ​സ​ൻ റു​ഹാ​നി​യു​ടെ പി​ൻ​ഗാ​മി​യാ​വാ​ൻ നാ​ല് പേ​രാ​യി​രു​ന്നു മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ ര​ണ്ട് സ്ഥാ​നാ​ർ​ഥി​ക​ൾ ബു​ധ​നാ​ഴ്ച മ​ത്സ​ര​രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.