മ​ക​ന്‍റെ ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി; അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പോ​യ​ത് മൂ​ന്നു ല​ക്ഷം രൂ​പ
മ​ക​ന്‍റെ ഓ​ൺ​ലൈ​ൻ ഗെ​യിം ക​ളി; അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പോ​യ​ത് മൂ​ന്നു ല​ക്ഷം രൂ​പ
Saturday, June 19, 2021 4:49 AM IST
ആ​ലു​വ: ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ ഓ​ൺ​ലൈ​ൻ ഗെ​യി​മി​ലൂ​ടെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​മ്മ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു ന​ഷ്ട​പ്പെ​ടു​ത്തി​യ​ത് മൂ​ന്നു ല​ക്ഷ​ത്തോ​ളം രൂ​പ. പ​ണം ന​ഷ്ട​പ്പെ​ട്ടെ​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ൽ സൈ​ബ​ർ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ണം ചോ​ർ​ന്ന വ​ഴി ക​ണ്ടെ​ത്തി​യ​ത്.

ആ​ലു​വ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ട് പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ലൂ​ടെ​യാ​ണ് ഗെ​യിം ക​ളി​ച്ച​ത്. 40 രൂ​പ മു​ത​ൽ നാ​ലാ​യി​രം രൂ​പ വ​രെ ഒ​രു​സ​മ​യം ചാ​ർ​ജ് ചെ​യ്താ​യി​രു​ന്നു ക​ളി. അ​വി​ചാ​രി​ത​മാ​യി അ​ക്കൗ​ണ്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം പോ​കു​ന്ന​താ​യി അ​റി​ഞ്ഞ​ത്.

തു​ട​ർ​ന്നു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ ഫ്രീ ​ഫ​യ​ർ എ​ന്ന ഗെ​യിം ക​ളി​ച്ചാ​ണ് പ​ണം ന​ഷ്ട​പ്പെ​ടു​ത്തി​യ​തെ​ന്നു ക​ണ്ടെ​ത്തി. ഒ​രു ദി​വ​സം​ത​ന്നെ പ​ത്തു പ്രാ​വ​ശ്യം വ​രെ ഈ ​വി​ദ്യാ​ർ​ഥി ചാ​ർ​ജ് ചെ​യ്തി​രു​ന്നു. ഇ​തു​പോ​ലെ നി​ര​വ​ധി പ​രാ​തി​ക​ൾ ല​ഭി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ൺ​ലൈ​ൻ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്ന് എ​സ്പി കാ​ർ​ത്തി​ക് പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു മാ​താ​പി​താ​ക്ക​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. കു​ട്ടി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഇ​ട​യ്ക്കി​ട​യ്ക്ക് പ​രി​ശോ​ധി​ക്ക​ണം. മാ​താ​പി​താ​ക്ക​ൾ​ക്ക് കൂ​ടി അ​റി​യു​ന്ന യൂ​സ​ർ ഐ​ഡി​യും പാ​സ് വേ​ഡു​ക​ളും മാ​ത്ര​മേ അ​ക്കൗ​ണ്ടു​ക​ളി​ലും ഫോ​ൺ ലോ​ക്കി​ലും ഉ​പ​യോ​ഗി​ക്കാ​വു.

നി​രോ​ധി​ച്ച ഗെ​യി​മു​ക​ളും ആ​പ്പു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നു ശ്ര​ദ്ധി​ക്ക​ണം. പ​രി​ച​യ​മി​ല്ലാ​ത്ത ആ​പ്പു​ക​ൾ മൊ​ബൈ​ലി​ൽ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. കു​ട്ടി​ക​ൾ പ​ഠ​നാ​വ​ശ്യ​ത്തി​നു വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന ഫോ​ണി​ൽ പേ​ര​ന്‍റി​ൽ ക​ൺ​ട്രോ​ൾ ആ​യ ഈ​മെ​യി​ൽ ക്രി​യേ​റ്റ് ചെ​യ്യ​ണം. മാ​താ​പി​താ​ക്ക​ളു​ടെ ഓ​ൺ​ലൈ​ൻ ബാ​ങ്കിം​ഗ് അ​ക്കൗ​ണ്ടു​ക​ൾ കു​ട്ടി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണു​മാ​യി ബ​ന്ധി​പ്പി​ക്ക​രു​തെ​ന്നും എ​സ്പി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.