സ​താം​പ്ട​ണി​ൽ മ​ഴ തി​മി​ർ​ത്തു; ആ​ദ്യ ദി​വ​സ​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ചു
സ​താം​പ്ട​ണി​ൽ മ​ഴ തി​മി​ർ​ത്തു; ആ​ദ്യ ദി​വ​സ​ത്തെ ക​ളി ഉ​പേ​ക്ഷി​ച്ചു
Friday, June 18, 2021 7:58 PM IST
സ​താം​പ്ട​ൺ: ഇ​ന്ത്യ-​ന്യൂ​സി​ല​ൻ​ഡ് ലോ​ക ടെ​സ്റ്റ് ക്രി​ക്ക​റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ന്‍റെ ആ​ദ്യ ദി​വ​സ​ത്തെ ക​ളി മ​ഴ മൂ​ലം ഉ​പേ​ക്ഷി​ച്ചു.

സ​താം​പ്ട​ണി​ൽ മ​ഴ തി​മി​ർ​ത്ത​തോ​ടെ മ​ത്സ​ര​ത്തി​ന്‍റെ ടോ​സ് പോ​ലും ഇ​ടാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. ല​ഞ്ച് ബ്രേ​ക്ക് ആ​യി​ട്ടും മ​ത്സ​രം തു​ട​ങ്ങാ​ൻ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ആ​ദ്യ ദി​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. റി​സ​ർ​വ് ദി​നം കൂ​ടി​യു​ള്ള​തി​നാ​ൽ ആ​ദ്യ ദി​വ​സം ക​ളി ത​ട​സ​പ്പെ​ട്ടാ​ലും പ്ര​ശ്ന​ങ്ങ​ളി​ല്ല.

മ​ത്സ​ര​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ പ്ലേ​യിം​ഗ് ഇ​ല​വ​നെ വ്യാ​ഴാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​രാ​ട് കോ​ഹ്‌​ലി (ക്യാ​പ്റ്റ​ൻ), രോ​ഹി​ത് ശ​ർ​മ, ശു​ഭ്മാ​ൻ ഗി​ൽ, ചേ​തേ​ശ്വ​ർ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ഋ​ഷ​ഭ് പ​ന്ത് (വി​ക്ക​റ്റ് കീ​പ്പ​ർ), ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ർ. അ​ശ്വി​ൻ, ജ​സ്പ്രീ​ത് ബും​റ, ഇ​ഷാ​ന്ത് ശ​ർ​മ, മു​ഹ​മ്മ​ദ് ഷ​മി എ​ന്നി​വ​രാ​ണ് ടീ​മി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.