സോ​ണി​യ ഗാ​ന്ധി​യു​മാ​യി സ്റ്റാ​ലി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
സോ​ണി​യ ഗാ​ന്ധി​യു​മാ​യി സ്റ്റാ​ലി​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, June 18, 2021 3:35 PM IST
ന്യൂ​ഡ​ൽ​ഹി: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യും ഡി​എം​കെ അ​ധ്യ​ക്ഷ​നു​മാ​യ എം.​കെ സ്റ്റാ​ലി​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു. സോ​ണി​യ​യു​ടെ വ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

അ​ധി​കാ​രം ഏ​റ്റെ​ടു​ത്ത​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്റ്റാ​ലി​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. കോ​ൺ​ഗ്ര​സ് സ​ഖ്യ​ക​ക്ഷി​യാ​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളും ന​യ​ങ്ങ​ളും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യാ​ണ് സൂ​ച​ന.

കൂ​ടി​ക്കാ​ഴ്ച​യി​ൽ സ്റ്റാ​ലി​നൊ​പ്പം ഭാ​ര്യ ദു​ർ​ഗാ​വ​തി സ്റ്റാ​ലി​നു​മു​ണ്ടാ​യി​രു​ന്നു. സ്റ്റാ​ലി​നും സോ​ണി​യ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യി രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വ്യാ​ഴാ​ഴ്ച സ്റ്റാ​ലി​ൻ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.