ലൈ​വി​ൽ അ​ശ്ലീ​ലം; യൂ ​ട്യൂ​ബ​ർ പ​ബ്ജി മ​ദ​ൻ അ​റ​സ്റ്റി​ൽ
ലൈ​വി​ൽ അ​ശ്ലീ​ലം; യൂ ​ട്യൂ​ബ​ർ പ​ബ്ജി മ​ദ​ൻ അ​റ​സ്റ്റി​ൽ
Friday, June 18, 2021 11:41 AM IST
ചെ​ന്നൈ: ലൈ​വ് വീ​ഡി​യോ സ്ട്രീ​മിം​ഗി​നി​ടെ സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ലം പ​റ​ഞ്ഞ പ്ര​മു​ഖ ത​മി​ഴ് യൂ ​ട്യൂ​ബ​ർ പ​ബ്ജി മ​ദ​ൻ (മ​ദ​ൻ കു​മാ​ർ) അ​റ​സ്റ്റി​ൽ. ധ​ർ​മ​പു​രി​യി​ൽ​നി​ന്നു​മാ​ണ് ഇ​യാ​ളെ സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ധ​ർ​മ​പു​രി​യി​ൽ ഒ​രു​സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച മു​ത​ൽ മ​ദ​ൻ ഒ​ളി​വി​ലാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം മ​ദ​ന്‍റെ ഭാ​ര്യ കൃ​തി​ക​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ​ന്‍റെ യൂ ​ട്യൂ​ബ് ചാ​ന​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഭാ​ര്യ കൃ​തി​ക​യാ​ണ്. ഇ​വ​ർ​ക്കെ​തി​രെ​യും കേ​സെ​ടു​ത്തി​രു​ന്നു.

മ​ദ​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ളും ലാ​പ്ടോ​പ്പും പോ​ലീ​സ് നേ​ര​ത്തെ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. മ​ദ​നെ​തി​രെ 157 സ്ത്രീ​ക​ളാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ‘മ​ദ​ൻ’, ‘ടോ​ക്സി​ക് മ​ദ​ൻ 18+’ എ​ന്നി​വ ഉ​ൾ​പ്പെ​ടെ മ​ദ​ന് നി​ര​വ​ധി യൂ ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.