നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ​യെ കീ​ഴ​ട​ക്കി യു​ക്രെ​യ്ൻ
നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ​യെ കീ​ഴ​ട​ക്കി യു​ക്രെ​യ്ൻ
Thursday, June 17, 2021 9:21 PM IST
ബു​ക്കാ​റെ​സ്റ്റ്: യൂ​റോ ക​പ്പ് ഗ്രൂ​പ്പ് സി​യി​ല്‍ യു​ക്രെ​യ്ന്‍ 2-1ന് ​നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ​യെ കീ​ഴ​ട​ക്കി. ഇ​രു​ടീ​മും പെ​നാ​ൽ​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ജ​യം യു​ക്രെ​യ്നൊ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു. 84-ാം മി​നി​റ്റി​ല്‍ യു​ക്രെ​യ്‌​നി​ന്‍റെ റു​സ്ല​ന്‍ മ​ലി​നൊ​വ്‌​സ്‌​കി​യും 57-ാം മി​നി​റ്റി​ല്‍ നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ​യു​ടെ എ​സ്യാ​ന്‍ അ​ലി​യോ​സ്‌​കി​യു​മാ​ണ് പെ​ന​ല്‍​റ്റി ന​ഷ്ട​പ്പെ​ടു​ത്തി​യ​ത്.

മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ യു​ക്രെ​യ്ൻ മു​ന്നി​ലെ​ത്തി. യു​ക്രെ​യ്ന്‍ സൂ​പ്പ​ര്‍ മു​ന്നേ​റ്റ​ക്കാ​രാ​യ ആ​ന്‍​ഡ്രി യാ​ര്‍​മൊ​ലെ​ങ്കോ​യും (29') റൊ​മാ​ന്‍ യാ​രെം​ചു​ക്കും (34') ഗോ​ൾ നേ​ടി​യ​തോ​ടെ യു​ക്രെ​യ്ൻ ലീ​ഡ് പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യ മൂ​ന്നാം മ​ത്സ​ര​ത്തി​ലാ​ണ് ഈ ​സ​ഖ്യം യു​ക്രെ​യ്‌​നി​നാ​യി വ​ല​കു​ലു​ക്കു​ന്ന​ത്.

സ്‌​പോ​ട്ട് കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും യു​ക്രെ​ന്‍ ഗോ​ളി ബു​ഷ്ചാ​ന്‍ ത​ട​ഞ്ഞ പ​ന്ത് ത​ട്ടി​ത്തെ​റി​ച്ചെ​ത്തി​യ​ത് മു​ത​ലാ​ക്കി അ​ലി​യോ​സ്‌​കി വ​ല​ച​ലി​പ്പി​ച്ചു. നോ​ര്‍​ത്ത് മാ​സി​ഡോ​ണി​യ​യു​ടെ ആ​ശ്വാ​സ ഗോ​ളാ​യി​രു​ന്നു അ​ത്. ഗോ​ള്‍​കീ​പ്പ​ര്‍ ദി​മി​ത്രി​യെ​വ്‌​സ്‌​കി ഗോ​ളെ​ന്നു​റ​ച്ച നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളി​ല്‍ ര​ക്ഷ​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യ​ത് മാ​സി​ഡോ​ണി​യ​യു​ടെ പ​രാ​ജ​യ ഭാ​രം കു​റ​ച്ചു.

യൂ​റോ​പ്യ​ന്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​റ് മ​ത്സ​ര​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് യു​ക്രെ​യ്ന്‍ ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.