സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്
സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ഹാ​ള്‍​മാ​ര്‍​ക്കിം​ഗ്  അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്
Tuesday, June 15, 2021 2:41 PM IST
കൊ​ച്ചി: രാ​ജ്യ​ത്ത് നാ​ളെ മു​ത​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​തി​ല്‍ അ​ന്തി​മ തീ​രു​മാ​നം ഇ​ന്ന്. വൈ​കി​ട്ട് ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കു​ന്ന മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ല്‍ പു​തി​യ തീ​രു​മാ​നം നീ​ട്ട​വ​യ്ക്ക​ണോ അ​തോ ന​ട​പ്പി​ലാ​ക്ക​ണോ എ​ന്ന​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​ന​മാ​കും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ര്‍​ന്നു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന​തും ആ​വ​ശ്യ​ത്തി​ന് ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​തും വ്യാ​പാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രേ ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ഹൈ​ക്കോ​ട​തി​യി​ലും ഹ​ര്‍​ജി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​ത് ഇ​ന്നു പ​രി​ഗ​ണി​ക്കി​ച്ചേ​ക്കും. സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ പ​രി​ശു​ദ്ധി നി​ര്‍​ണ​യി​ക്കു​ന്ന ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ങ്കി​ലും അ​തി​ന്‍റെ മ​റ​വി​ല്‍ ആ​ഭ​ര​ണ​ങ്ങ​ളി​ല്‍ യു​ണീ​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ (യു​ഐ​ഡി) കോ​ഡ് രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള ക​രി​നി​യ​മ​ങ്ങ​ള്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തെ ശ​ക്ത​മാ​യി എ​തി​ര്‍​ക്കു​ന്ന​താ​യി ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് സാ​ഹ​ച​ര്യ​വും, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്ത മു​ല​വും ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കു​ന്ന​ത് നീ​ട്ടി വ​യ്ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​ന്‍​ഡ്യ​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് സെ​ന്‍റ​റു​ക​ളോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം പു​തി​യ പു​തി​യ നി​യ​മ​ങ്ങ​ളും പ​രി​ഷ്‌​ക്കാ​ര​ങ്ങ​ളും കൊ​ണ്ടു​വ​രാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ള്‍​ക്ക് നി​ര്‍​ബ​ന്ധി​ത​മാ​കു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​ക​ഴി​ഞ്ഞു.

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ഹാ​ള്‍ മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​കു​മ്പോ​ള്‍ ഒ​ന്ന​ര ല​ക്ഷം കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് സ്വ​ര്‍​ണ വ്യാ​പാ​ര മേ​ഖ​ല​യ്ക്കു​ണ്ടാ​വു​ക.

ഇ​ന്ത്യ​യി​ലെ ജു​വ​ല്ല​റി​ക​ളു​ടെ കൈ​വ​ശ​മു​ള്ള​ത് ഏ​ക​ദേ​ശം 5,000 ട​ണ്‍ സ്വ​ര്‍​ണ​മാ​ണ്. അ​തി​ല്‍ വി​വി​ധ കാ​ര​റ്റി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളു​ണ്ട്. 14, 18, 20,21, 22, 23, 24 കാ​ര​റ്റു​ക​ളി​ലു​ള്ള ആ​ഭ​ര​ണ​ങ്ങ​ളാ​ണ് രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​യി പ്ര​ചാ​ര​ത്തി​ലു​ള്ള​ത്. ബ്യൂ​റോ ഓ​ഫ് ഇ​ന്‍​ഡ്യ​ന്‍ സ്റ്റാ​ന്‍​ഡേ​ര്‍​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​ന​പ്ര​കാ​രം 14, 18, 22 കാ​ര​റ്റു​ക​ളി​ലു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മാ​ത്ര​മേ നാ​ളെ മു​ത​ല്‍ വി​ല്‍​ക്കാ​ന്‍ പാ​ടു​ള്ളു.

20, 21, 23,24 കാ​ര​റ്റു​ക​ളി​ലു​ള്ള സ്വ​ര്‍​ണം ഏ​ക​ദേ​ശം 3,000 ട​ണ്ണോ​ളം വ​ന്നേ​ക്കും. 17 മു​ത​ല്‍ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത കാ​ര​റ്റു​ക​ളി​ലു​ള്ള സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ 14, 18, 22 കാ​ര​റ്റു​ക​ളി​ലേ​ക്ക് മാ​റ്റി​യാ​ല്‍ 300 ട​ണ്‍ സ്വ​ര്‍​ണ​ത്തി​ന്‍റെ ന​ഷ്ട​മാ​ണ് സം​ഭ​വി​ക്കു​ക. ന​ഷ്ട്ട​പ്പെ​ടു​ന്ന സ്വ​ര്‍​ണ​ത്തി​ന്‍റെ വി​പ​ണി വി​ല ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​പ​ണി​യി​ലു​ള്ള എ​ല്ലാ കാ​ര​റ്റു​ക​ളും ഹാ​ള്‍​മാ​ര്‍​ക്ക് ചെ​യ്തു വി​ല്‍​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം. എ​ന്നാ​ല്‍, ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് സം​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ആ​ശ​ങ്ക വേ​ണ്ട. ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് നി​ര്‍​ബ​ന്ധ​മാ​ക്കി​യാ​ലും കൈ​യി​ലു​ള്ള പ​ഴ​യ സ്വ​ര്‍​ണ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​തി​നോ, മാ​റ്റി​വാ​ങ്ങു​ന്ന​തി​നോ ത​ട​സ​ങ്ങ​ളി​ല്ല.

-റോ​ബി​ന്‍ ജോ​ര്‍​ജ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.