ഫ്ലാ​റ്റ് പീ​ഡ​നം: കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്
ഫ്ലാ​റ്റ് പീ​ഡ​നം: കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​ന് പോ​ലീ​സ്
Monday, June 14, 2021 1:46 PM IST
കൊ​ച്ചി: ഫ്ലാ​റ്റി​ല്‍ യു​വ​തി​യെ ദി​വ​സ​ങ്ങ​ളോ​ളം പൂ​ട്ടി​യി​ട്ട് പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫി​നെ​തി​രേ പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കു​ന്നു. പ്ര​തി​യു​ടെ ആ​ഡം​ബ​ര ജീ​വി​ത​വും പ​ണ​മി​ട​പാ​ടും പോ​ലീ​സ് അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണ്. സാ​മ്പ​ത്തി​ക സ്രോ​ത​സ് അ​ന്വേ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സം മാ​ര്‍​ട്ടി​ന് അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കു​ക​ള്‍​ക്ക് പോ​ലീ​സ് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ പോ​ലീ​സ് ഇ​ന്ന് കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യാ​ണു ന​ട​പ​ടി. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കു​ന്ന​തോ​ടെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ല്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ 27 വ​യ​സു​കാ​രി​യെ ത​ട​ങ്ക​ലി​ല്‍​വ​ച്ച് ലൈം​ഗി​ക​മാ​യും ശാ​രീ​രി​ക​മാ​യും ക്രൂ​ര​മാ​യി പ്ര​തി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. ഫെ​ബ്രു​വ​രി 15 മു​ത​ല്‍ മാ​ര്‍​ച്ച് എ​ട്ട് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണു പീ​ഡ​നം ന​ട​ന്ന​ത്.

എ​റ​ണാ​കു​ള​ത്ത് ഫാ​ഷ​ന്‍ ഡി​സൈ​ന​റാ​യി ജോ​ലി ചെ​യ്തു വ​രു​മ്പോ​ഴാ​ണ് യു​വ​തി മാ​ര്‍​ട്ടി​നു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. ഇ​വ​ര്‍ ഒ​രു​മി​ച്ച് താ​മ​സി​ച്ച് വ​രി​ക​യു​മാ​യി​രു​ന്നു. ഇ​തി​നി​ടെ യു​വ​തി​യെ മ​റൈ​ന്‍​ഡ്രൈ​വി​ലെ ഫ്ലാ​റ്റി​ല്‍ കൊ​ണ്ടു​പോ​യി മാ​ര്‍​ട്ടി​ന്‍ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. യു​വ​തി​യു​ടെ സ്വ​കാ​ര്യ ദൃ​ശ്യ​ങ്ങ​ളും പ​ക​ര്‍​ത്തി.

മാ​ര്‍​ട്ടി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ച് യു​വ​തി ഫ്ലാ​റ്റി​ല്‍​നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യും എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. ക​ഴി​ഞ്ഞ പ​ത്തി​ന് രാ​ത്രി തൃ​ശൂ​രി​ലെ വ​ന​മേ​ഖ​ല​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.