നി​ർ​മ​ൽ കൗ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
നി​ർ​മ​ൽ കൗ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, June 13, 2021 10:44 PM IST
മൊ​ഹാ​ലി: മു​ൻ ഇ​ന്ത്യ​ൻ വോ​ളി​ബോ​ൾ ക്യാ​പ്റ്റ​ൻ നി​ർ​മ​ൽ കൗ​ർ (85) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​ന്ത്യ​യു​ടെ അ​ത്‌​ല​റ്റി​ക് ഇ​തി​ഹാ​സം മി​ല്‍​ഖാ സിം​ഗി​ന്‍റെ ഭാ​ര്യ​യാ​ണ്. മൂ​ന്നാ​ഴ്ച​യാ​യി മൊ​ഹൈ​ലി​യി​ലെ ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു മ​ര​ണം. നി​ർ​മ​ൽ കൗ​റി​ന്‍റെ കു​ടും​ബ​മാ​ണ് മ​ര​ണ വാ​ർ​ത്ത അ​റി​യി​ച്ച​ത്. നി​ർ​മ​ലി​നെ ശ​നി​യാ​ഴ്ച ഓ​ക്‌​സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

ഇ​തി​നി​ടെ ന്യു​മോ​ണി​യ ബാ​ധി​ക്കു​ക​യും ചെ​യ്തു. മി​ൽ​ഖ സിം​ഗും കോ​വി​ഡ് ബാ​ധി​ത​നാ​ണ്. മെ​യ് 20-നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ച​ണ്ഡീ​ഗ​ഡി​ലെ വീ​ട്ടി​ല്‍ ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.