കെ​എ​സ്ആ​ർ​ടി​സി പ​മ്പു​ക​ൾ വ​രു​ന്നൂ; ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ട്ട് എ​ണ്ണം
കെ​എ​സ്ആ​ർ​ടി​സി പ​മ്പു​ക​ൾ വ​രു​ന്നൂ; ആ​ദ്യ ഘ​ട്ട​ത്തി​ൽ എ​ട്ട് എ​ണ്ണം
Sunday, June 13, 2021 7:23 PM IST
തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഗു​ണ​നി​ല​വാ​രം കൂ​ടി​യ​തും ക​ല​ർ​പ്പി​ല്ലാ​ത്ത​തു​മാ​യ പെ​ട്രോ​ളി​യം ഉ​ല്പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നും അ​തു​വ​ഴി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മാ​യി കെ​എ​സ്ആ​ർ​ടി​സി സം​സ്ഥാ​ന​ത്തു​ട​നീ​ളം പെ​ട്രോ​ൾ ഡീ​സ​ൽ പ​മ്പു​ക​ൾ തു​ട​ങ്ങു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.

ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​നു​മാ​യി ചേ​ർ​ന്ന് 67 പ​മ്പു​ക​ളാ​ണ് തു​ട​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. കെ​എ​സ്ആ​ർ​ടി​സി നി​ല​വി​ൽ ഉ​ള്ള ഡീ​സ​ൽ പ​മ്പു​ക​ൾ​ക്ക് ഒ​പ്പം പെ​ട്രോ​ൾ യൂ​ണി​റ്റു കൂ​ടി ചേ​ർ​ത്താ​ണ് പ​മ്പു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ഡീ​ല​ർ ക​മ്മീ​ഷ​നും സ്ഥ​ല വാ​ട​ക​യും ഉ​ൾ​പ്പ​ടെ ഉ​യ​ർ​ന്ന വ​രു​മാ​ന​മാ​ണ് ഇ​ങ്ങ​നെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത് കെ​എ​സ്ആ​ർ​ടി​സിയെ ​നി​ല​വി​ലു​ള്ള പ്ര​തി​സ​ന്ധി​യി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി പ​റ​ഞ്ഞു.

ഈ ​പ​ദ്ധ​തി​യി​ലെ ആ​ദ്യ​ത്തെ എ​ട്ട് പ​മ്പു​ക​ൾ നൂ​റു ദി​വ​സ​ത്തി​ന​കം തു​ട​ങ്ങും. ഇ​തി​നു​ള്ള അ​നു​മ​തി ല​ഭി​ച്ചു​വെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു. ചേ​ർ​ത്ത​ല, മാ​വേ​ലി​ക്ക​ര, മൂ​ന്നാ​ർ, ഗു​രു​വാ​യൂ​ർ, തൃ​ശൂ​ർ, ആ​റ്റി​ങ്ങ​ൽ, നെ​ടു​മ​ങ്ങാ​ട്, ചാ​ത്ത​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് 100 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​മ്പു​ക​ൾ തു​ട​ങ്ങു​ക.

മൂ​വാ​റ്റു​പു​ഴ, അ​ങ്ക​മാ​ലി, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ എ​ന്നി​വി​ട​ങ്ങ​ളി​ലും നി​ല​വി​ലു​ള്ള ഡീ​സ​ൽ പ​മ്പു​ക​ളോ​ടൊ​പ്പം പെ​ട്രോ​ൾ പ​മ്പു​ക​ളും തു​ട​ങ്ങും. കെ​എ​സ്ആ​ർ​ടി​സി​ക്ക് ഇ​തി​നാ​യി സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഇ​ല്ലെ​ന്നും, മു​ഴു​വ​ൻ ചെ​ല​വും ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ ആ​ണ് മു​ട​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.