ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത; ക​ണ്ണൂ​രി​ൽ ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞി​ന് ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​നം
ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത; ക​ണ്ണൂ​രി​ൽ ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ഞ്ഞി​ന് ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര മ​ർ​ദ്ദ​നം
Sunday, June 13, 2021 1:27 PM IST
ക​ണ്ണൂ​ർ: പി​ഞ്ചു​കു​ഞ്ഞി​നു​നേ​രെ ര​ണ്ടാ​ന​ച്ഛ​ന്‍റെ ക്രൂ​ര മ​ർ​ദ​നം.​കേ​ള​കം ക​ണി​ച്ചാ​ർ അം​ശം ചെ​ങ്ങോ​ത്ത് ഒ​രു വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ​യാ​യി​രു​ന്നു ര​ണ്ടാ​ന​ച്ഛ​ന്‍റെ അ​തി​ക്ര​മം. ത​ല​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ കു​ഞ്ഞ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ര​ണ്ടാ​ന​ച്ഛ​ൻ കൊ​ട്ടി​യൂ​ർ പാ​ലു​കാ​ച്ചി സ്വ​ദേ​ശി ര​തീ​ഷ് (43), അ​മ്മ ര​മ്യ (24) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​രു​വ​രെ​യും ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ര​മ്യ കു​ട്ടി​യു​ടെ മു​ത്ത​ശി​യെ ഫോ​ണി​ൽ വി​ളി​ച്ച് പ​റ​ഞ്ഞ​തോ​ടെ ഇ​വ​ർ സ്ഥ​ല​ത്തെ​ത്തി കു​ട്ടി​യെ ആ​ശു​പ​ത്രി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ രാ​ത്രി എ​ട്ടി​ന് പേ​രാ​വൂ​രി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ഒ​രു മാ​സം മു​ൻ​പാ​ണ് ര​തീ​ഷ് ര​മ്യ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. കു​ട്ടി മൂ​ത്രം ഒ​ഴി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ര​തീ​ഷ് മ​ർ​ദി​ച്ച​തെ​ന്ന് മു​ത്ത​ശി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.