പു​തി​യ കൊ​റോ​ണ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ല്‍
പു​തി​യ കൊ​റോ​ണ വൈ​റ​സ് വ​വ്വാ​ലു​ക​ളി​ല്‍
Sunday, June 13, 2021 12:08 PM IST
ബെ​യ്ജിം​ഗ്:​പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യെ​ന്ന് ചൈ​നീ​സ് ഗ​വേ​ഷ​ക​ര്‍. കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ള്‍ നേ​രി​ടു​ന്ന ചൈ​ന​യി​ലെ ഗ​വേ​ഷ​ക​രാ​ണ് പു​തി​യ വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന വൈ​റ​സി​ന് സ​മാ​ന​മാ​യ റി​നോ​ളോ​ഫ​സ് പ​സി​ല​സ് എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വൈ​റ​സു​ക​ളാ​ണ് വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

കോ​വി​ഡ്-19 പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ സാ​മ്യ​മു​ള്ള ര​ണ്ടാ​മ​ത്തെ വൈ​റ​സാ​ണ് റി​നോ​ളോ​ഫ​സ് പ​സി​ല​സ്. ചൈ​ന​യി​ലെ ഷാ​ഡോം​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഗ​വേ​ഷ​ണ​ത്തി​ന് പി​ന്നി​ല്‍.

മേ​യ് 2019 മു​ത​ല്‍ ന​വം​ബ​ര്‍ 2020വ​രെ നീ​ണ്ടു​നി​ന്ന പ​ഠ​ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​വ​ര്‍ പു​റ​ത്തു​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.