എ​ൽ​ഡി​എ​ഫ് യോ​ഗം: പി.​സി. തോ​മ​സ് പ​രാ​തി ന​ല്കി
എ​ൽ​ഡി​എ​ഫ് യോ​ഗം:  പി.​സി. തോ​മ​സ് പ​രാ​തി ന​ല്കി
Wednesday, May 19, 2021 12:56 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ല്‍ ട്രി​പ്പി​ള്‍ ലോ​ക് ഡൗ​ണ്‍ നി​ല​നി​ല്ക്കെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക്ഡൗ​ണ്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഒ​ത്തു​ചേ​ര​ല്‍ ന​ട​ന്ന സം​ഭ​വ​ത്തി​ല്‍ കേ​സ് എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പ​ട്ട് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ചെ​യ​ര്‍​മാ​ന്‍ പി.​സി. തോ​മ​സ് ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

സി​പി​എം ആ​സ്ഥാ​ന​മാ​യ എ​കെ​ജി സെ​ന്‍റ​റി​ല്‍ തി​ങ്ക​ളാ​ഴ്ച്ച ന​ട​ന്ന യോ​ഗ​ത്തി​നു ശേ​ഷം സാ​മൂ​ഹി​ക അ​ക​ലം പോ​ലും പാ​ലി​ക്കാ​തെ കൂ​ട്ട​മാ​യ് നി​ന്ന് കേ​ക്ക് മു​റി​ച്ച് വി​ത​ര​ണം ചെ​യ്ത സം​ഭ​വം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

മു​ഖ്യ​മ​ന്ത്രി​യെ കൂ​ടാ​തെ ക​ണ്ടാ​ല​റി​യാ​വു​ന്ന 22 പേ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തെ​ന്നു പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.