കെ.​കെ. ഷൈ​ല​ജ​യെ പോ​ലെ പ്രാ​ഗ​ത്ഭ്യ​മു​ള്ള​യാ​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി​യാ​കും: എം.​എ. ബേ​ബി
കെ.​കെ. ഷൈ​ല​ജ​യെ പോ​ലെ പ്രാ​ഗ​ത്ഭ്യ​മു​ള്ള​യാ​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി​യാ​കും: എം.​എ. ബേ​ബി
Tuesday, May 18, 2021 8:51 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം ഇ​ട​തു മു​ന്ന​ണി മ​ന്ത്രി​സ​ഭ​യി​ല്‍ കെ.​കെ. ഷൈ​ല​ജ​യെ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത ന​ട​പ​ടി​യി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി എം.​എ. ബേ​ബി. ഷൈ​ല​ജ​യെ പോ​ലെ പ്രാ​ഗ​ത്ഭ്യ​മു​ള്ള​യാ​ള്‍ ആ​രോ​ഗ്യ​മ​ന്ത്രി​യാ​കു​മെ​ന്ന് എം.​എ. ബേ​ബി പ​റ​ഞ്ഞു.

സി​പി​എം ബോ​ധ​പൂ​ര്‍​വം വി​പ്ല​വ​ക​ര​മാ​യ മാ​റ്റം വ​രു​ത്തു​ക​യാ​ണ്. കേ​ര​ള രാ​ഷ്ട്രി​യ​ത്തി​ന് ഇ​ത് ഗു​ണ​ക​ര​മാ​കും. സി​പി​എം ന​ല്‍​കു​ന്ന സ​ന്ദേ​ശം സ​മൂ​ഹം സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും എം.​എ. ബേ​ബി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

പു​തു​മു​ഖ​ങ്ങ​ൾ മാ​ത്രം മ​ന്ത്രി​സ​ഭ​യി​ൽ മ​തി​യെ​ന്ന സി​പി​എം തീ​രു​മാ​ന​മാ​ണ് ഷൈ​ല​ജ​യ്ക്ക് തി​രി​ച്ച​ടി​യാ​യ​ത്. ഒ​രാ​ൾ​ക്ക് മാ​ത്ര​മാ​യി ഇ​ള​വ് ന​ൽ​കേ​ണ്ടെ​ന്ന് പാ​ർ​ട്ടി നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നാ​ണ് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ​യി​ലെ ആ​രും വേ​ണ്ടെ​ന്ന തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഏ​ഴ് അം​ഗ​ങ്ങ​ൾ ഷൈ​ല​ജ​യ്ക്ക് ഒ​ര​വ​സ​രം കൂ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ങ്കി​ലും ഭൂ​രി​പ​ക്ഷം പേ​രും പു​തു​മു​ഖ​ങ്ങ​ൾ എ​ന്ന കോ​ടി​യേ​രി​യു​ടെ നി​ല​പാ​ടി​ന് ഒ​പ്പം നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.