ഗു​ജ​റാ​ത്തി​ലെ 36 ന​ഗ​ര​ങ്ങ​ളി​ൽ രാ​ത്രി​ ക​ർ​ഫ്യു നീ​ട്ടി
ഗു​ജ​റാ​ത്തി​ലെ 36 ന​ഗ​ര​ങ്ങ​ളി​ൽ രാ​ത്രി​ ക​ർ​ഫ്യു നീ​ട്ടി
Tuesday, May 18, 2021 7:14 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗു​ജ​റാ​ത്തി​ലെ 36 ന​ഗ​ര​ങ്ങ​ളി​ല്‍ ഏർപ്പെടുത്തിയിരുന്ന രാ​ത്രി​കാ​ല ക​ര്‍​ഫ്യു മൂ​ന്ന് ദി​വ​സ​ത്തേ​ക്കു കൂ​ടി നീ​ട്ടി. ചൊ​വ്വാ​ഴ്ച മു​ത​ല്‍ വ്യാ​ഴാ​ഴ്ച വ​രെ രാ​ത്രി എ​ട്ട് മു​ത​ല്‍ പു​ല​ര്‍​ച്ചെ ആ​റ് വ​രെ​യാ​ണ് നി​യ​ന്ത്ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​ണി അ​റി​യി​ച്ചു.

മേയ് 20ന് ​സ്ഥി​തി വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷം രാ​ത്രി ക​ർ​ഫ്യൂ​വും മ​റ്റ് നി​യ​ന്ത്ര​ണ​ങ്ങ​ളും നീ​ട്ട​ണോ എ​ന്ന് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​മെ​ന്ന് രൂ​പാ​ണി പ​റ​ഞ്ഞു. ഈ ​മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.