കോ​ൽ​ക്ക​ത്ത സി​ബി​ഐ ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
കോ​ൽ​ക്ക​ത്ത സി​ബി​ഐ ഓ​ഫീ​സി​ന് മു​ന്നി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ
Monday, May 17, 2021 2:32 PM IST
കോ​ൽ​ക്ക​ത്ത: നാ​ര​ദ കൈ​ക്കൂ​ലി കേ​സി​ൽ തൃ​ണ​മൂ​ൽ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത സി​ബി​ഐ ന​ട​പ​ടി​യി​ൽ പ​ശ്ചി​മ​ബം​ഗാ​ളി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. കോ​ൽ​ക്ക​ത്ത​യി​ലെ സി​ബി​ഐ ഓ​ഫീ​സി​ലേ​ക്ക് പ്ര​ക​ട​ന​മാ​യി എ​ത്തി​യ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡു​ക​ൾ ത​ക​ർ​ത്തു.

സി​ബി​ഐ ഓ​ഫീ​സി​നു നേ​രെ രൂ​ക്ഷ​മാ​യ ക​ല്ലേ​റും ഉ​ണ്ടാ​യി. പ്ര​വ​ർ​ത്ത​ക​രെ ഇ​വി​ടെ​നി​ന്നും നീ​ക്കാ​ൻ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി. അ​തേ​സ​മ​യം, സി​ബി​ഐ ഓ​ഫീ​സി​നു നേ​രെ​യു​ണ്ടാ​യ തൃ​ണ​മൂ​ൽ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബം​ഗാ​ൾ ഗ​വ​ർ​ണ​ർ ആ​ശ​ങ്ക അ​റി​യി​ച്ചു.

നാ​ര​ദ കൈ​ക്കൂ​ലി കേ​സി​ൽ ര​ണ്ടു മ​ന്ത്രി​മാ​ർ ഉ​ൾ​പ്പെ​ടെ നാ​ലു നേ​താ​ക്ക​ളെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ന്ത്രി​മാ​രാ​യ ഫി​ർ​ഹാ​ദ് ഹ​ക്കിം, സു​ബ്ര​ത മു​ഖ​ർ​ജി, എം​എ​ൽ​എ മ​ദ​ൻ മി​ത്ര, മു​ൻ മേ​യ​ർ സോ​വ്ഹ​ൻ ചാ​റ്റ​ർ​ജി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.‌

നാ​ല് മ​ന്ത്രി​മാ​ര്‍​ക്കെ​തി​രെ അ​ഴി​മ​തി വി​രു​ദ്ധ നി​യ​മ​ത്തി​ലെ സെ​ക്ഷ​ന്‍ ആ​റ് പ്ര​കാ​രം കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഗ​വ​ര്‍​ണ​റു​ടെ അ​നു​മ​തി തേ​ടി​യ​താ​യി സി​ബി​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​തി​നി​ടെ, അ​റ​സ്റ്റ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി സി​ബി​ഐ ഓ​ഫീ​സി​ൽ എ​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.