വ്യാ​ജ ഇ ​മെ​യി​ൽ ഉ​പ​യോ​ഗി​ച്ചു പ​ണ​പ്പി​രി​വ്; പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി മു​ല്ല​പ്പ​ള്ളി
വ്യാ​ജ ഇ ​മെ​യി​ൽ ഉ​പ​യോ​ഗി​ച്ചു പ​ണ​പ്പി​രി​വ്; പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി മു​ല്ല​പ്പ​ള്ളി
Monday, May 17, 2021 10:43 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ഇ ​മെ​യി​ൽ ഐ​ഡി ഉ​പ​യോ​ഗി​ച്ച് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍റെ പേ​രി​ൽ ധ​ന​സ​ഹാ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി പ​ണ​പ്പി​രി​വു ന​ട​ത്തു​ന്ന​താ​യി പ​രാ​തി. കെ​പി​സി​സി ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്ക​ണ​മെ​ന്ന മു​ല്ല​പ്പ​ള്ളി​യു​ടെ പേ​രി​ലു​ള്ള വ്യാ​ജ അ​ഭ്യ​ർ​ഥ​ന കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് അ​ട​ക്കം ല​ഭി​ച്ച​തോ​ടെ​യാ​ണ് ത​ട്ടി​പ്പു ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്.

ത​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യി പ​ണ​പ്പി​രി​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഇ​ത്ത​രം ത​ട്ടി​പ്പ് വ്യാ​പ​ക​മാ​യി ന​ട​ന്ന​തി​നെ തു​ട​ർ​ന്നു സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​ക്കാ​ര്യം ത​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​രം ത​ട്ടി​പ്പ് സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ എ​ല്ലാ​വ​രും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ത​ന്‍റെ പേ​രി​ൽ വ്യാ​ജ ഇ ​മെ​യി​ൽ ഐ​ഡി ഉ​ണ്ടാ​ക്കി ഇ​ത്ത​രം ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​വ​രെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ടി നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സ് മേ​ധാ​വി​ക്കും ന​ൽ​കി​യ പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ജ സ​ന്ദേ​ശ​ത്തി​ൽ ആ​രും വീ​ഴ​രു​തെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.